കൊച്ചി: അങ്കമാലിയില്‍ നിലവിലെ ചെയര്‍പേഴ്സണ്‍ എം എ ഗ്രേസി തോറ്റു. നഗരസഭ വൈസ് ചെയര്‍മാന്‍ ഗിരീഷ് കുമാറും പരാജയപ്പെട്ടു. എല്‍ഡിഎഫ് ആണ് നഗരസഭ നിലവില്‍ ഭരിക്കുന്നത്.
എല്‍ഡിഎഫിന് നഗരസഭയില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാതിരുന്ന വികസന പദ്ധതികളായിരുന്നു യുഡിഎഫ് വാഗ്ദാനം. കടുത്ത മത്സരമാണ് നഗരസഭയില്‍ നടക്കുന്നത്. ഒരു അവിശ്വാസ പ്രമേയം പോലും ഇല്ലാതെയാണ് എല്‍ഡിഎഫ് അങ്കമാലിയില്‍ അഞ്ച് വര്‍ഷം തികച്ചത്. അതിന്റെ ആത്മവിശ്വാസം ഭരണപക്ഷത്തിന് ഉണ്ടായിരുന്നു. എന്നാല്‍ ചെയര്‍പേഴ്സണും വൈസ് ചെയര്‍മാനും അടക്കം തോല്‍ക്കുന്ന കാഴ്ചയാണ് ഇവിടെ കാണാനാകുന്നത്.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ കോര്‍പറേഷനുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം തുടരുകയാണ്. നാല് സ്ഥലത്താണ് മുന്നേറ്റം. രണ്ടിടത്ത് യുഡിഎഫ് ആണ് ലീഡ് നേടുന്നത്. അതേസമയം മുനിസിപ്പാലിറ്റികളില്‍ നേരെ മറിച്ചാണ് കാഴ്ച. യുഡിഎഫ് 37 ഇടങ്ങളില്‍ മുന്‍തൂക്കത്തില്‍ നില്‍ക്കുമ്പോള്‍ 40 ഇടങ്ങളില്‍ യുഡിഎഫ് ജയിച്ച് കയറുന്നുണ്ട്. മൂന്ന് ഇടങ്ങളില്‍ എന്‍ഡിഎയും മുന്നേറുന്നു.