നിങ്ങളൊക്കെ ‘നാലു ചുവരുകൾക്കുള്ളിലിരുന്ന് തോന്നിയതൊക്കെ വിളിച്ചുപറയുമ്പോൾ സൂക്ഷിക്കണം: താക്കീത് നൽകി പ്രശസ്ത നടി അനശ്വര രാജൻ
പ്രതികരിച്ച് നടി അനശ്വര, ഡബ്‌ളിയുസിസിയുടെ റെഫ്യൂസ് ദി അബ്യൂസ് കാമ്പയിനിന്റെ ഭാഗമായി നടി അനശ്വര രാജന്‍. സോഷ്യൽ മീഡിയയിൽ താൻ പങ്കുവയ്ക്കുന്ന തന്റെ സന്തോഷങ്ങള്‍ക്ക് കീഴില്‍ ഉണ്ടാകുന്ന അസഭ്യവര്‍ഷങ്ങള്‍ വായിക്കുന്ന എല്ലാവർക്കും നമ്മള്‍ 21ാം നൂറ്റാണ്ടിലല്ലേ ജീവിക്കുന്നത്, ഇനിയും മാറാനായില്ലേ എന്ന ചിന്തയുണ്ടാകുമെന്ന് അനശ്വര വ്യക്തമാക്കി.
നിങ്ങളൊക്കെ നാലു ചുവരുകള്‍ക്കുള്ളിലിരുന്ന് തോന്നിയതൊക്കെ വിളിച്ചുപറയുമ്പോള്‍ സൂക്ഷിക്കണം, അത് നാലു കോടിയിലേറെ ജനങ്ങള്‍ കാണുന്നുണ്ടെന്ന്. പഠിക്കണം ബഹുമാനിക്കാന്‍’, താരം കൂട്ടിച്ചേര്‍ത്തു.
കൂടാതെ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ വസ്ത്രധാരണത്തിന്റെ പേരില്‍ നടിക്ക് നിരന്തരം സൈബര്‍ ആക്രമണങ്ങളാണ് നേരിടേണ്ടി വന്നത്. ഇതിനെതുടര്‍ന്ന് റിമ കല്ലിങ്കലടക്കമുള്ള നടിമാര്‍ ‘യെസ് വീ ഹാവ് ലെഗ്‌സ്’ എന്ന കാമ്പയിനും തുടക്കം കുറിച്ചിരുന്നു. താരത്തിന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.