KeralaNewsRECENT POSTS
‘സൂപ്പര്‍ മോളെ…’ കൊച്ചു മിടുക്കി അനന്യയുടെ പാട്ടിന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
ഉയരെ എന്ന ചിത്രത്തിലെ ‘നീ മുകിലോ’ എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്. ഇപ്പോഴിതാ ഈ ഗാനം പാടി സോഷ്യല്‍ മീഡിയില്‍ കൈയ്യടി നേടുകയാണ് കണ്ണൂര്‍ സ്വദേശിയായ കൊച്ചു മിടുക്കി അനന്യ. അതിമനോഹരമായാണ് കണ്ണൂര്‍ വാരം സ്വദേശി പുഷ്പന്റെ മകള്‍ അനന്യ നീ മുകിലോ എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത്. കാഴ്ച ശക്തിയില്ലാത്ത അനന്യ മോളുടെ ഗാനം ഇതിനോടകം സോഷ്യല്‍മീഡിയിയല്‍ വൈറലായി കഴിഞ്ഞു.
കാഴ്ചശക്തി ഇല്ലാത്ത അനന്യ പാട്ടുകള്‍ നിരവധി തവണ കേട്ടാണ് മനഃപാഠമാക്കുന്നത്. ‘സൂപ്പര്‍ മോളേ.. എന്നാണ് പാട്ടുകേട്ട മിക്കവരും പറയുന്നത്. മോള്‍ വലിയ ഉയരങ്ങളില്‍ എത്തട്ടെ എന്നു പറഞ്ഞ് നിരവധിപേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്. അനന്യയുടെ ‘നീമുകിലോ’ എന്ന ഗാനത്തോടൊപ്പം ‘ഇന്നെനിക്ക് പൊട്ടു കുത്താന്‍’ എന്ന ഗാനവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News