ഞാന്‍ ഇപ്പോള്‍ കടന്നുപോകുന്നത് ജീവിതത്തിലെ ഏറ്റവും കാഠിന്യമേറിയ ഘട്ടത്തിലൂടെയാണെന്ന് അമൃത സുരേഷ്
സംഗീത റിയാലിറ്റി ഷോയിലൂടെ എത്തി പിന്നണി ഗായികയായി മാറിയ മലയാളികളുടെ പ്രിയ ഗായികയാണ് അമൃത സുരേഷ്. താരം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പാണ് ആരാധകരെ ആശങ്കയിലാക്കിയിരിക്കുന്നത്. താനിപ്പോള്‍ കടന്നു പോകുന്നത് ജീവിതത്തിലെ ഏറ്റവും കാഠിന്യമേറിയ ഘട്ടത്തിലൂടെ ആണെന്നും എല്ലാവരുടെയും പിന്തുണയും സ്നേഹവും ആവശ്യമാണെന്നാണ് താരം കുറിച്ചത്.
അമൃതയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം
‘എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ സ്നേഹം.”എജി വ്‌ളോഗ്‌സില്‍ പുതിയ എപ്പിസോഡുകള്‍ ചെയ്യാത്തതിനും സോഷ്യല്‍ മീഡിയയില്‍ അപ്ഡേറ്റുകള്‍ നല്‍കാത്തതിനും ഞാന്‍ എല്ലാവരോടും ക്ഷമ ചോദിക്കുകയാണ്. ഞാന്‍ ഇപ്പോള്‍ കടന്നുപോകുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും കാഠിന്യമേറിയ ഘട്ടത്തിലൂടെയാണ്. ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാന്‍ എനിക്ക് നിങ്ങളുടെ സ്നേഹവും പിന്തുണയും ആവശ്യമാണ്. പോസിറ്റീവായി ഞാന്‍ വീണ്ടും തിരികെയെത്തും. എല്ലാവര്‍ക്കും സ്നേഹം.’