EntertainmentKeralaNews

അമൃതയുടെ ജന്മദിനം, ഇത്തവണ ഗോപി സുന്ദറിന്റെ ആശംസ ഇല്ല; വേര്‍പിരിയല്‍ വാര്‍ത്തകള്‍ സത്യമോ?

കൊച്ചി:അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും വാർത്തകളിൽ നിറഞ്ഞിരുന്നു. ഗോപി സുന്ദറുമായി അമൃത അകന്നോ എന്ന അഭ്യൂഹങ്ങളിലൂടെയാണ് വാർത്തകളിൽ നിറഞ്ഞത്. ഗോപി സുന്ദറിന്റെ ഇൻസ്റ്റഗ്രാം പേജിൽ വന്ന ചില മാറ്റങ്ങളാണ് സംശയങ്ങൾക്ക് കാരണമായത്. ഇരുവരും പരസ്പരം അൺഫോളോ ചെയ്യുകയും, ചിത്രങ്ങൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, കുറച്ചു ദിവസങ്ങൾ കഴിഞ്ഞതും അവർ ഫോളോ ചെയ്യുകയും, ചിത്രങ്ങൾ പഴയപടി ആവുകയും ചെയ്തിരുന്നു.

ഒപ്പം ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രം ഗോപി സുന്ദർ പങ്കുവയ്ക്കുകയും ചെയ്തു. ഇതോടെയാണ് അഭ്യൂഹങ്ങൾക്ക് വിരാമമായത്. എന്നാൽ ​ഗോസിപ്പുകൾ തടയാൻ മാത്രമുള്ള മാർ​ഗമായിരുന്നോ ഇതെന്നാണ് ഇപ്പോൾ ആരാധകരുടെ ചോദ്യം. അമൃതയുടെ ജന്‍മദിനത്തില്‍ സോഷ്യൽ മീഡിയയിലൂടെ സഹോദരി അഭിരാമി സുരേഷ് ഉൾപ്പെടെ ആശംസകൾ അറിയിച്ചെങ്കിലും ​ഗോപി സുന്ദർ ഇതുവരെ ആശംസകൾ അറിയിച്ചിട്ടില്ല.

കഴിഞ്ഞ വർഷം അമൃതയുടെ പിറന്നാൾ ദിനത്തിൽ ​ഗോപി സുന്ദർ ഫോട്ടോ പങ്കുവെച്ച് ആശംസകൾ അറിയിച്ചിരുന്നു. എന്നാൽ ഇത്തവണ ​താരം മൗനത്തിലാണ്. മുമ്പത്തെ പോലെ അമൃതയ്ക്കൊപ്പമുള്ള ചിത്രങ്ങൾ ​ഗോപി സുന്ദർ ഇപ്പോൾ പങ്കുവെക്കാറുമില്ല. ഇതാണ് ആരാധകരിൽ സംശയത്തിന് കാരണമായത്. ‌ അമൃതയും ​ഗോപി സുന്ദറും ഒരുമിച്ചുള്ള ചിത്രങ്ങൾ സഹോദരി അഭിരാമിയും സ്റ്റോറികളിൽ പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോൾ അതും നിലച്ചു. ​പിറന്നാൾ ആശംസകൾ അറിയിച്ചു കൊണ്ട് പങ്കുവെച്ച കുറിപ്പിൽ അമൃതയ്ക്ക് അഭിരാമി പ്രചോദനം നൽകുന്നുണ്ട്.

കുറച്ച് നാൾ മുമ്പ് ​ഗോപി സുന്ദറിന്റെ പിറന്നാൾ ദിനം അമൃത ആഘോഷമാക്കിയിരുന്നു. എന്റെ ബർത്ത്ഡേ ബോയ്ക്ക് 18 തികഞ്ഞു എന്ന ക്യാപ്ഷനോടെ ഒരുമിച്ചുള്ള ചിത്രങ്ങളും ​ഗായിക പങ്കുവെച്ചു. ​ഗോപി സുന്ദർ എന്തുകൊണ്ട് ആശംസകൾ അറിയിക്കുന്നില്ല എന്നാണ് ആരാധകരുടെ ചോദ്യം.

ഒരുപക്ഷെ വേർപിരിഞ്ഞിരിക്കാം, അല്ലെങ്കിൽ എന്തെങ്കിലും പിണക്കത്തിലായിരിക്കാമെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായം വരുന്നുണ്ട്. ഭർത്താവ് എന്ന് അമൃത ഇടയ്ക്ക് വിശേഷിപ്പിച്ചെങ്കിലും ഇവർ വിവാഹിതരാണോ എന്ന് വ്യക്തമല്ല. സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ താരങ്ങൾക്കെതിരെ കടുത്ത സൈബറാക്രമണം വരാൻ കാരണമായിട്ടുണ്ട്. ഇതുകാെണ്ടാണോ പോസ്റ്റുകൾ അവസാനിപ്പിച്ചതെന്ന ചോദ്യം ആരാധകർക്കുണ്ട്. എന്നാൽ സൈബറാക്രമണങ്ങളെ കാര്യമാക്കാറില്ലെന്ന് ​ഗോപി സുന്ദർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker