FeaturedHome-bannerKeralaNews
കണ്ണൂരിൽ ആംബുലൻസ് മരത്തിലിടിച്ച് 3 മരണം
കണ്ണൂർ:എളയാവൂരിൽ ആംബുലൻസ് മരത്തിലിടിച്ചു മൂന്ന് മരണം.ഒരാളുടെ നില ഗുരുതരം.ആംബുലൻസ് മരത്തിൽ ഇടിച്ച് മൂന്ന് പേർ മരിച്ചു.പയ്യാവൂർ ചുണ്ടപ്പറമ്പ് സ്വദേശികളായ ബിജോ (45) സഹോദരി രജിന (37) ആംബുലൻസ് ഡ്രൈവർ അരുൺകുമാർ എന്നിവരാണ് മരിച്ചത്.ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം. പയ്യാവൂർ വാതിൽമടയിലെ ആംബുലൻസ് ആണ് അപകടത്തിൽ പെട്ടത്.
അപകട ശബ്ദം കേട്ട് നാട്ടുകാർ സ്ഥലത്ത് എത്തിയെങ്കിലും ആംബുലൻസ് അകത്തു നിന്നും പൂട്ടിയ നിലയിലായതിൽ അപകടത്തിൽ പെട്ടവരെ പുറത്തെടുക്കാൻ കഴിഞ്ഞില്ല.ഫയർഫോഴ്സ് എത്തിയാണ് അപകടത്തിൽപ്പെട്ട വരെ പുറത്തെടുത്തു ആശുപത്രിയിൽ എത്തിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News