CrimeKeralaNews

തിമിംഗല ഛർദ്ദി വിൽപ്പന : രണ്ടാം പ്രതിക്ക് ജാമ്യം

തൃശ്ശൂർ :കേരളത്തിലെ ആദ്യത്തെ കേസായ ആംബർഗ്രിസ് കരിഞ്ചന്തയിൽ വിൽക്കാൻ കൊണ്ട് വന്ന 30 കോടി രൂപ മൂല്യമുള്ള 19 കിലോഗ്രാം ആംബർഗ്രിസ് പിടികൂടിയ കേസിൽ തൃശ്ശൂർ ജില്ലാ & സെഷൻസ് ജഡ്ജ് പി. ജെ. വിൻസെന്റ് രണ്ടാം പ്രതിക്ക് ജാമ്യം അനുവദിച്ചു. രണ്ടാം പ്രതിയായ വാടാനപ്പിള്ളി സ്വദേശി റഫീഖിനാണ് ജാമ്യം. തിമിംഗലങ്ങളുടെ ആമാശയത്തിലെ സ്രവമായ ആംബർഗ്രിസ് അനധികൃതമായി കൈവശം വെച്ചതിന് ചേറ്റുവയിൽ നിന്ന് ജൂലൈ 9 നാണ് പട്ടിക്കാട് റേഞ്ച് ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ പ്രതികളെ പിടികൂടിയത്. രണ്ടാം പ്രതിക്ക് വേണ്ടി അഡ്വക്കറ്റ് പി. വി. ഷൈൻ ഹാജരായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker