വിലക്കുറവ് കണ്ട് ആമസോണില്‍ പവര്‍ബാങ്ക് ബുക്ക് ചെയ്തു; യുവാവിന് ലഭിച്ചത് ചെളി നിറഞ്ഞ പവര്‍ ബാങ്കും പഴയ ബാറ്ററിയും!
തൃശ്ശൂര്‍: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റിന്റെ പുതിയ തട്ടിപ്പ് തുറന്ന് കാട്ടി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിലക്കിഴിവിന്റെ പേരില്‍ ആമസോണില്‍ നിന്ന് പവര്‍ബാങ്ക് ഓര്‍ഡര്‍ ചെയ്ത കെസി രാംനാഥ് മേനോന്‍ എന്നയാള്‍ക്ക് ലഭിച്ചത് ചാര്‍ജ് തീര്‍ന്ന പഴയ ബാറ്ററിയും ചെളിയും. ഫേസ്ബുക്കിലൂടെയാണ് യുവാവ് ഇക്കാര്യം വെളിപ്പെടുത്തിയത്.
899 രൂപയ്ക്ക് പവര്‍ബാങ്ക് ലഭിക്കുമെന്ന ഓഫര്‍ കണ്ടാണ് രാംനാഥ് മേനോന്‍ ഓര്‍ഡര്‍ കൊടുത്തത്. എന്നാല്‍ ഇദ്ദേഹത്തിന് ലഭിച്ചത് ചെളി നിറഞ്ഞ പവര്‍ബാങ്കാണ്. അതും ചാര്‍ജ് തീര്‍ന്ന പഴയ ബാറ്ററിയില്‍ കണക്ട് ചെയ്തത്. സംശയം തോന്നി അഴിച്ചുനോക്കിയപ്പോള്‍ പവര്‍ബാങ്കിന്റെ ഭാരം ക്രമീകരിക്കാന്‍ ചെളി നിറച്ചുവെച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതിന്റെ ഫോട്ടോ സഹിതമാണ് രാംനാഥ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
No.one online തട്ടിപ്പ്.നിങ്ങളുടെ നമ്പറിലേക്കെല്ലാം ഇത്തരം സന്ദേശം വന്നിരിക്കാം, വെറും 899 രൂപക്ക് 32000 mah power bank എന്നും പറഞ്ഞു Amazon, ഇനിയാരെങ്കിലും ഓര്‍ഡര്‍ കൊടുക്കാതിരിക്കുക,കൊടുത്തവര്‍ സാധനവുമായി വരുന്നവരെ സൂക്ഷിക്കുക, ഓപ്പണ്‍ ഡെലിവറിയില്ലെന്നു പറഞ്ഞാണ് ഇവര്‍ ആളുടെ കയ്യില്‍ ഈ സാധനം പിടിപ്പിക്കുന്നത് അവരെ പിടിക്കുക.ചാര്‍ജ് തീര്‍ന്ന പഴയ ബാറ്ററിയില്‍ കണക്ട് ചെയ്തുവരുന്ന ഈ power ബാങ്കില്‍ ചളിനിറച്ചു വെയ്റ്റ് അട്‌ജെസ്റ്റ് ചെയ്താണ് അത്ഭുതം. സംശയിച്ചു അഴിച്ചു നോക്കിയപ്പോള്‍ ആണ് തട്ടിപ്പ് മനസ്സിലാകുന്നത്.ഇവരെ ശ്രദ്ധിക്കുക.