EntertainmentKeralaNews

സ്റ്റൈലൻ ലുക്കില്‍ ഫോട്ടോഷൂട്ടുമായി അമലാ പോള്‍

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അമലാ പോള്‍. സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് അമലാ പോള്‍. അമലാ പോളിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അമലാ പോള്‍ പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ചര്‍ച്ചയാകുന്നത്.

അമലാ പോള്‍ നായികയായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍ത ചിത്രമാണ് ‘കാടവെര്‍’. അനൂപ് പണിക്കര്‍ സംവിധാനം ചെയ്‍ത ‘കാടവെര്‍’ എന്ന ചിത്രം ഡയറക്ട് ഒടിടി റിലീസായി ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് എത്തിയത്. അരവിന്ദ് സിംഗ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. രഞ്‍ജിൻ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

അമല പോള്‍ നായികയാവുന്ന മറ്റൊരു ചിത്രമാണ് ‘അതോ അന്ത പറവൈ പോല’. വിനോദ് കെ ആര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു അഡ്വഞ്ചര്‍ ത്രില്ലറാണ്. അമലയുടെ കഥാപാത്രം ഒരു പ്രത്യേക സാഹചര്യത്തില്‍ വനത്തിനുള്ളില്‍ കുടുങ്ങിപ്പോകുന്നതും അപായത്തില്‍ നിന്ന് രക്ഷപെടുന്നതുമൊക്കെയാണ് സിനിമയുടെ പ്രമേയം. പല കാരണങ്ങളാല്‍ വൈകിയ ചിത്രം പ്രദര്‍ശനത്തിന് എത്തുകയാണ്.

ഓഗസ്റ്റ് 26ന് ആണ് ചിത്രം റിലീസ് ചെയ്യുക. ആശിഷ് വിദ്യാര്‍ഥി, സമീര്‍ കൊച്ചാര്‍, സുപ്രീം സുന്ദര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് അരുണ്‍ രാജഗോപാലന്‍. സംഗീതം ജേക്‌സ് ബിജോയ്. ഛായാഗ്രഹണം സി.ശാന്തകുമാര്‍. എഡിറ്റിംഗ് ജോണ്‍ എബ്രഹാം. സംഘട്ടനം സുപ്രീം സുന്ദര്‍. സെഞ്ചുറി ഇന്റര്‍നാഷണല്‍ ഫിലിംസിന്റെ ബാനറില്‍ ജോണ്‍സ് ആണ് നിര്‍മ്മാണം.

നടി അമലാ പോള്‍ ഒരിടവേളയ്‍ക്ക് ശേഷം വീണ്ടും മലയാള സിനിമയിലും അഭിനയിക്കുന്നുണ്ട്‍. അമലാ പോള്‍ നായികയാകുന്ന ചിത്രം ‘ടീച്ചര്‍’ എന്ന പേരില്‍ ആണ് മലയാളത്തില്‍ ഒരുങ്ങുന്നത്. വിവേക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടീച്ചറായി അമലാ പോള്‍ അഭിനയിക്കുന്ന ചിത്രത്തിന് പി വി ഷാജികുമാറും വിവേകും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.

ഫഹദ് നായകനായ ‘അതിരൻ’ എന്ന ചിത്രത്തിന് ശേഷം വിവേക് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ടീച്ചര്‍’. ചെമ്പൻ വിനോദ് ജോസ്, ഹക്കീം ഷാജഹാൻ, പ്രശാന്ത് മുരളി, അനുമോൾ, മഞ്‍ജു പിള്ള, നന്ദു, ഹരീഷ് തേങ്ങല്‍ തുടങ്ങിയവരും അമലാ പോളിനൊപ്പം പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട്. അനു  മൂത്തേടത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കൊല്ലമാണ് അമലാ പോള്‍ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button