കാശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് പിന്തുണ; നടി അമല പോളിനെ അണ്‍ഫോളോ ചെയ്യേണ്ട സമയമായെന്ന് ആരാധകര്‍
കശ്മീരിര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് പോസ്റ്റിട്ട നടി അമല പോളിനെ വിമര്‍ശിച്ച് ആരാധകര്‍. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ച നടി അമല പോളള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയും കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ചും രംഗത്ത് വന്നിരിന്നു. അമലയെ അണ്‍ഫോളോ ചെയ്യേണ്ട സമയമായെന്നായിരുന്നു ഒരു ആരാധകന്റെ പ്രതികരണം. ഇത്തരത്തില്‍ നിരവധി പേര്‍ അമലയുടെ നിലപാടിയെ കുറ്റപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തിരുന്നു. ഇത് പങ്കുവെച്ചാണ് അമല പോള്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെ അനുകൂലിച്ച് രംഗത്തെത്തിയത്. ഏറെ അനിവാര്യമായതും ആരോഗ്യകരവും പ്രതീക്ഷ നല്‍കുന്നതുമായ മാറ്റമാണിതെന്ന് അമല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. അമലയുടെ നിലപാടായിട്ടാണ് ആരാധകര്‍ ഇതിനെ വിലയിരുത്തുന്നത്. അമലയെ അണ്‍ഫോളോ ചെയ്യാനുള്ള സമയമാണിതെന്ന് ഒരാള്‍ കമന്റ് ചെയ്തു. ഇത്തരത്തിലൊരു കാരണം കൊണ്ട് അമല പോളിനെ ആദ്യമായി വെറുക്കുകയാണെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ആര്‍ട്ടിക്കിള്‍ 370 സംബന്ധിച്ച ജമ്മു കശ്മീരിന്റെ ചരിത്രം മനസിലാക്കിയിട്ട് അമല പോള്‍ സംസാരിക്കാനായിരുന്നു മറ്റൊരാള്‍ പറഞ്ഞത്.