ഞാന്‍ ഇപ്പോള്‍ ഒരാളുമായി റിലേഷന്‍ ഷിപ്പിലാണ്, ഞങ്ങള്‍ ഒരുമിച്ചാണ് താമസം: അമല പോള്‍
അമലാ പോളിന്റെ കരിയറില്‍ തന്നെ ഏറ്റവും മികച്ച ചിത്രമായിരിക്കും അടുത്തിടെ പുറത്തിറങ്ങിയ ആടൈ. ‘ആടൈ’ സൂപ്പര്‍ഹിറ്റായതിന്റെ സന്തോഷത്തിലാണ് താരമിപ്പോള്‍. എന്നാല്‍ താരം തന്റെ മുന്‍ഭര്‍ത്താവ് എ എല്‍ വിജയ്യുടെ വിവാഹത്തെ കുറിച്ചും തന്റെ പുതിയ പങ്കാളിയെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ഇപ്പാള്‍. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അമല ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.
ഞാന്‍ ഇഷ്ടപ്പെടുന്ന മാന്യനായ വ്യക്തിയാണ് വിജയ്. ഒരു പ്രശ്നം മൂടിവെച്ച് മുന്നോട്ട് പോകാനായി തങ്ങള്‍ക്ക് രണ്ട് പേര്‍ക്കും താത്പര്യം ഉണ്ടായിരുന്നില്ല. ഞങ്ങള്‍ പിരിഞ്ഞപ്പോള്‍ മുതല്‍ വിജയ്ക്ക് നല്ലൊരു പെണ്‍കുട്ടിയെ ഭാര്യയായി കിട്ടണേ എന്നായിരുന്നു എന്റെ പ്രാര്‍ഥന. വിജയുടെ വിവാഹദിവസം ഏറ്റവും അധികം സന്തോഷിച്ച വ്യക്തി ഞാനായിരിക്കണം. എനിക്ക് ഉറപ്പാണ്. എനിക്കും എന്നും നന്‍മ വരാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് വിജയ്.
ഞാന്‍ ഇപ്പോള്‍ എന്നെ മനസിലാക്കുന്ന, അടുത്തറിയുന്ന ഒരാളുമായി റിലേഷന്‍ഷിപ്പിലാണ്. ഞങ്ങള്‍ ഒരുമിച്ചാണ് താമസം. അത് പുറത്തു പറയേണ്ട സമയമാകുമ്പോള്‍ ആ വ്യക്തിയെ ഞാന്‍ പരിചയപ്പെടുത്തും. ഞങ്ങള്‍ സത്യത്തില്‍ ഹിമാലയത്തിന്റെ താഴ്വരയില്‍ താമസിക്കാനാണ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ സിനിമയില്‍ നില്‍ക്കണമെന്ന ആഗ്രഹമുള്ളതുകൊണ്ടാണ് പുതുച്ചേരി തിരഞ്ഞെടുത്തത്.-അമല അഭിമുഖത്തില്‍ പറയുന്നു.