EntertainmentKeralaNews
പ്രേമത്തിന് ശേഷം ഫഹദിനൊപ്പം ‘പാട്ടു’മായി അൽഫോൻസ് പുത്രൻ
പ്രേമം , നേരം എന്നീ ചിത്രങ്ങൾക്ക് ശേഷം മറ്റൊരു പുത്തൻ ചിത്രവുമായി അൽഫോൻസ് പുത്രൻ വരുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ പ്രോജക്ടിന്‍റെ വിവരം അല്‍ഫോന്‍സ് പുത്രന്‍ അറിയിച്ചത്. ചിത്രത്തിന് ‘പാട്ട്’ എന്നാണ് പേരിട്ടിരിക്കുന്നത്.
ഫഹദ് ഫാസിൽ നായകൻ ആയി എത്തുന്ന ചിത്രത്തിന്‍റെ നിര്‍മാണം യു.ജി.എം എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ സക്കറിയ തോമസ്, ആല്‍വിന്‍ ആന്‍റണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. സിനിമയുടെ സംഗീതസംവിധാനവും താന്‍ തന്നെയായിരിക്കുമെന്നാണ് ഫേസ്ബുക്കില്‍ അല്‍ഫോന്‍സ് പുത്രന്‍ കുറിച്ചിരിക്കുന്നത്. ബാക്കി അഭിനേതാക്കളുടേയും പിന്നണി പ്രവര്‍ത്തകരുടേയും വിവരങ്ങള്‍ പിന്നാലെ പറയുമെന്നും അദ്ദേഹം അറിയിച്ചു .
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News