Home-bannerKeralaNewsRECENT POSTS
കാസര്‍ഗോഡ് നിന്ന് ഐ.എസില്‍ ചേര്‍ന്ന മുഴുവന്‍ മലയാളികളും കൊല്ലപ്പെട്ടതായി സ്ഥിരീകരണം
കൊച്ചി: കാസര്‍ഗോഡ് ജില്ലയില്‍നിന്നും ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്ന എട്ടു പേരും കൊല്ലപ്പെട്ടതായി ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) യുടെ സ്ഥിരീകരണം. ഇതാദ്യമായാണ് അഫ്ഗാനില്‍ ഐഎസില്‍ ചേര്‍ന്നവര്‍ കൊല്ലപ്പെട്ടതായി എന്‍ഐഎയുടെ ഭാഗത്തു നിന്ന് സ്ഥിരീകരണം വരുന്നത്.
അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.നേരത്തേ, ഇവരുടെ മരണം സംബന്ധിച്ച് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നുവെങ്കിലും എന്‍ഐഎ സ്ഥിരീകരിച്ചിരുന്നില്ല. കൂടുതല്‍ നടപടികള്‍ക്കായി എന്‍ഐഎ അഫ്ഗാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News