വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങള്‍ അകത്ത് പോകും!
ഇന്ന് പ്രായഭേദമെന്യെ എല്ലാവരും ഉപയോഗിയികുന്ന മെസേജിംഗ് ആപ്പാണ് വാട്സ് ആപ്പ്. കുറഞ്ഞ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ജനകീയ ആപ്പായി വാട്‌സ് ആപ്പ് മാറിയത്. അതിനാല്‍ എന്നാല്‍ വാട്സാപ്പ് ഗ്രൂപ്പുകള്‍ കാരണം ഏറ്റവുമധികം ബുദ്ധിമുട്ടുന്നത് പോലീസുകാരാണ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സാഹചര്യം സൃഷ്ടിക്കുന്നതിലും വാട്സാപ്പ് ഗ്രൂപ്പുകളാണ്. ഗ്രൂപ്പുകളിലൂടെ എളുപ്പത്തില്‍ പ്രകോപനം സൃഷ്ടിക്കാമെന്നതാണ് കാരണം. എന്‍ഡ്-ടു-എന്‍ക്രിപ്ഷന്‍ ഉള്ളതിനാല്‍ വാട്സാപ്പില്‍ എന്തു ചെയ്താലും താന്‍ പിടിക്കപ്പെടില്ലെന്നാണ് പലരും കരുതുന്നത്. എന്നാല്‍ അങ്ങനെയല്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം.
വാട്സാപ്പിലെ ഓരോ ഉപയോക്താവിനെക്കുറിച്ചുമുള്ള മെറ്റാ ഡാറ്റയും വാട്‌സാപ്പിന്റെ ഉടമയായ ഫേസ്ബുക്ക് ശേഖരിക്കുന്നുണ്ട്. അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ ഫേസ്ബുക്കിന് അത് നല്‍കേണ്ടി വരും. വാട്‌സാപിലെ നിങ്ങളുടെ പേര്, ഐ.പി അഡ്രസ്, മൊബൈല്‍ നമ്പര്‍, ലൊക്കേഷന്‍, മൊബൈല്‍ നെറ്റ്‌വര്‍ക്ക്, നിങ്ങളുപയോഗിക്കുന്ന ഹാന്‍ഡ്‌സെറ്റിന്റെ പേര് ഇവയൊക്കെ പോലീസിന് കൈമാറാം. ആരോടൊക്കെയാണ് നിങ്ങള്‍ചാറ്റ് ചെയ്യുന്നത്, ഏതു സമയത്താണ് ചാറ്റ് ചെയ്തത്, എത്ര നേരംചാറ്റ് ചെയ്തു എന്നീ കാര്യങ്ങളും പോലീസുകാര്‍ക്ക് അറിയാനാകും. നിങ്ങളുടെ കോണ്ടാക്ട്‌സ് ലിസ്റ്റും പൊലീസിനു ലഭ്യമാക്കും.
വാട്‌സാപ്പിനു മാത്രമായി ഇന്ത്യയില്‍ പ്രത്യേക നിയമമൊന്നുമില്ലെങ്കിലും ഐ.ടി ആക്ട്, 2020 നിലവില്‍ വരുന്നതോടെ താഴപ്പറയുന്ന കാര്യങ്ങളില്‍ ഏതിലെങ്കിലും ഉള്‍പ്പെട്ടാല്‍ നിങ്ങള്‍ അഴിക്കുള്ളിലാകും.
1. വാട്‌സാപ് ഗ്രൂപ്പിലെ ഏതെങ്കിലും അംഗം നിയമവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടാല്‍ അഡ്മിനെ കണ്ടെത്തി അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കും. അഡ്മിന്‍ ആയിരിക്കുക എന്നത് പ്രശ്‌നമുള്ള കാര്യമാകുന്നു. കുഴപ്പക്കാരായ അംഗങ്ങളെ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
2. വാട്‌സാപ്പില്‍ പോണ്‍ വിഡിയോ, പ്രത്യേകിച്ചും കുട്ടികളുടെ വിഡിയോയും ചിത്രങ്ങളും മറ്റെന്തെങ്കിലും അശ്ലീല കണ്ടെന്റോ ഷെയര്‍ ചെയ്യുന്നത് പാടേ ഒഴിവാക്കുക. നിങ്ങള്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം.
3. പ്രാധാന്യമുള്ള ആളുകളുടെ വിഡിയോയും ചിത്രങ്ങളും വികലമാക്കി വാട്‌സാപ്പില്‍ ഷെയര്‍ ചെയ്താലും അറസ്റ്റു ചെയ്യപ്പെടാം.
4. ഏതെങ്കിലും സ്ത്രീ അവരെ വാട്‌സാപ്പിലൂടെ നിങ്ങള്‍ശല്യപ്പെടുത്തിയെന്ന പരാതി നല്‍കിയാലും പൊലീസിന് അറസ്റ്റ് ചെയ്യാം.
5. മറ്റാരെങ്കിലുമാണെന്നു ഭാവിച്ചോ, മറ്റാരുടെയെങ്കിലും പേരിലോ വാട്‌സാപ് അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കുന്നതും അറസ്റ്റിലേക്കു നയിക്കാം.
6. ഏതെങ്കിലും മതത്തിനെതിരെയോ, ആരാധനാലയത്തിനെതിരെയോ പ്രകോപനപരമോ വിദ്വേഷ പരമോ ആയ സന്ദേശങ്ങള്‍വാട്‌സാപ്പില്‍ പ്രചരിപ്പിച്ചാലും അറസ്റ്റ് ചെയ്യപ്പെടാം.
7. പ്രശ്‌നമുള്ള കാര്യങ്ങളെക്കുറിച്ച് വ്യാജ വാര്‍ത്ത, വ്യാജ മള്‍ട്ടി മീഡിയ ഫയല്‍, അഭ്യൂഹങ്ങള്‍ തുടങ്ങിയവ പ്രചരിപ്പിക്കുകയും ഇതിലൂടെ അക്രമങ്ങളോ മറ്റൊ സംഭവിക്കാന്‍ ഇടവന്നാലും ജയിലില്‍ പോകാം.
8. വാട്‌സാപ്പിലൂടെ മയക്കു മരുന്ന് വില്‍ക്കാനോ, വിലക്കുള്ള മരുന്നുകള്‍ വില്‍ക്കാനോ ശ്രമിച്ചാലും പൊലീസിന്റെ പിടിയിലാകും.
9. ഏതെങ്കിലും തരത്തിലുള്ള ഒളികാമറാ ദൃശ്യങ്ങള്‍ വാട്‌സാപ്പിലൂടെ പങ്കുവച്ചാലും അകത്താകും.