ഹലാല്‍ ഫുഡ് കഴിക്കുന്ന ക്രിസ്ത്യനികളിലും ഹിന്ദുക്കളിലും മുസ്ലീം മനോഭാവം രൂപപ്പെടും, അതാണ് ഫുഡ് ജിഹാദ്; വിവാദ വീഡിയോയുമായി ആല്‍ബിച്ചന്‍ മുരിങ്ങയില്‍
വര്‍ഗീയ വിഷം തുപ്പുന്ന വിവാദ വീഡിയോയുമായി വിവാദങ്ങളുടെ തോഴന്‍ ആല്‍ബിച്ചന്‍ മുരിങ്ങയില്‍. കൃസ്ത്യന്‍ ലീഗ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് പ്രചാരണം നടക്കുന്നത്. മുസ്ലീം വിരുദ്ധ വീഡിയോകള്‍ക്കൊപ്പം ഹിന്ദു വിരുദ്ധതയും ഇയാള്‍ പ്രചരിപ്പിക്കുന്നുണ്ട്. ‘ഡിഫന്‍ഡേഴ്‌സ് ഓഫ് കൃസ്ത്യാനിറ്റി’ എന്ന വിശേഷണത്തോടെയാണ് കൃസ്ത്യന്‍ ലീഗ് എന്ന പേജ്. ഈ പേജിലാണ് ആല്‍ബിച്ചന്‍ തന്റെ വീഡിയോകളും പോസ്റ്റുകളും അപ്ലോഡ് ചെയ്യുന്നത്. മനപൂര്‍വം വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് വീഡിയോകളെല്ലാം പോസ്റ്റ് ചെയ്തിരിക്കുന്നത്.
അടിസ്ഥാനരഹിതമായ ആരോപണങ്ങളും വര്‍ഗീയതയും പ്രചരിപ്പിക്കുന്ന വീഡിയോകള്‍ക്ക് ലഭിക്കുന്ന കമന്റുകള്‍ക്കെല്ലാം കൃസ്ത്യന്‍ ലീഗ് മറുപടി നല്‍കുന്നുമുണ്ട്. പേജ് 3540 പേര്‍ ലൈക്ക് ചെയ്തിട്ടുണ്ട്. ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ കൃസ്ത്യന്‍ ലീഗ് സ്ഥാപകന്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ പാല സ്വദേശിയായ ഇയാള്‍ സമീപപ്രദേശമായ ഈരാറ്റുപേട്ടയെപ്പറ്റിയും വര്‍ഗീയ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.