ആലപ്പുഴയില്‍ യുവാവിനെ തല്ലിക്കൊന്ന് കടലില്‍ താഴ്ത്തിയ സംഭവം ഒരു പ്രതികൂടി പിടിയില്‍
ആലപ്പുഴ: പറവൂര്‍ സ്വദേശി മനുവിനെ തല്ലിക്കൊന്ന് കടലില്‍ താഴ്ത്തിയ കേസില്‍ ഒരാള്‍ കൂടി പൊലീസ് പിടിയില്‍. പറവൂര്‍ സ്വദേശി ഓമനക്കുട്ടനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പത്രോസ്, സൈമണ്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പത്രോസും സൈമണും നല്‍കിയ മൊഴിയോട് ചേരുന്നതാണ് ഓമനക്കുട്ടന്റെയും മൊഴി. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് ബിയര്‍ കുപ്പിയും കല്ലുംകൊണ്ട് മനുവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം, മൃതദേഹം പറവൂര്‍ ഗലീലിയ കടലില്‍ കല്ലുകെട്ടി താഴ്ത്തിയെന്നാണ് പത്രോസും സൈമണും മൊഴി നല്‍കിയിരുന്നത്. കേസില്‍ ഇനിയും പ്രതികള്‍ ഉണ്ടെന്ന സംശയത്തിലാണ് അന്വേഷണസംഘം. കാണാതായ മനുവും പ്രതികളായവരും നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരണ്. മനുവിന്റെ മൃതദേഹം കണ്ടെത്താനായി പറവൂര്‍ ഭാഗത്ത് കടലില്‍ കോസ്റ്റ് ഗാര്‍ഡ് ഇന്നും തെരച്ചില്‍ നടത്തും.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് മനുവിനെ കാണാതായത്. സംഘത്തിലുണ്ടായിരുന്ന ആന്റണിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്