വിവാദങ്ങളില്ലാത്ത മസാല എന്റര്‍ടെയ്‌നറുകളിലേക്ക് മടങ്ങും’; ‘പൃഥ്വിരാജ്’ പരാജയത്തില്‍ അക്ഷയ് കുമാര്‍
മുംബൈ:അക്ഷയ് കുമാര്‍ ചിത്രം ‘സാമ്രാട്ട് പൃഥ്വിരാജ്’ ബോക്‌സോഫീസില്‍ നേരിടുന്ന പരാജയത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ചന്ദ്രപ്രകാശ് ദിവേദി. സിനിമയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ താന്‍ കാര്യമാക്കുന്നില്ലെന്ന് സംവിധായകന്‍ പറഞ്ഞു. അക്ഷയ് കുമാറന്റെ കാസ്റ്റിങ്ങില്‍ കുറ്റപ്പെടുത്തല്‍ ഉണ്ടായതായും എന്നാല്‍ യഥാര്‍ത്ഥ സാമ്രാട്ട് പൃഥ്വിരാജ് ചൗഹാന്റെ ശരീരഘടന അക്ഷയ് കുമാറിന്റേതിന് സമാനമാണെന്നും ചന്ദ്രപ്രകാശ് ദിവേദി കൂട്ടിച്ചേര്‍ത്തു.
പൃഥ്വിരാജിന് പരാജയത്തില്‍ അക്ഷയ് കുമാര്‍ തന്നോട് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഇത്തരം സിനിമകള്‍ ചെയ്യുന്നത് തുടരുമെന്നും ‘റൗഡി റാത്തോഡ് ‘, ‘ഹൗസ്ഫുള്‍’ തുടങ്ങിയ ചിത്രങ്ങള്‍ ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും അക്ഷയ് തന്നോട് വ്യക്തിപരമായി പറഞ്ഞിട്ടുണ്ടെന്ന് സംവിധായകന്‍ വെളിപ്പെടുത്തുന്നു. പൃഥ്വിരാജ് പരാജയപ്പെട്ടാല്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമെങ്കില്‍ വിവാദങ്ങളില്ലാത്ത മസാല എന്റര്‍ടെയ്‌നറുകളിലേക്ക് മടങ്ങുമെന്നും അക്ഷയ് കുമാര്‍ പറഞ്ഞതായി സംവിധായകന്‍ വ്യക്തമാക്കുന്നു.
ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസിനോ അക്ഷയ് കുമാറിനോ പൃഥ്വിരാജിന്റെ പരാജയം വലിയ രീതിയില്‍ ബാധിക്കുന്നില്ലെങ്കിലും മറ്റൊരു ചരിത്ര സിനിമ ചെയ്യുകയാണെങ്കില്‍ ഇങ്ങനെയുള്ള നിര്‍മ്മാതാക്കള്‍ രണ്ട് പ്രാവശ്യം ചിന്തിക്കുമെന്നും ചന്ദ്രപ്രകാശ് ദിവേദി പറഞ്ഞു. നവഭാരത് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ജൂണ്‍ മൂന്നിന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ അനക്കം സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. റിലീസ് ചെയ്ത് ഒമ്പത് ദിവസം പിന്നിടുമ്പോഴും 56 കോടി മാത്രമാണ് നേടാനായത്. 250 കോടിയോളം മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രത്തിന് കളക്ഷന്‍ നേടാന്‍ കഴിയാതായതോടെ നഷ്ടം നികത്താന്‍ അക്ഷയ് കുമാര്‍ തയ്യാറാകണമെന്ന ആവശ്യവുമായി വിതരണക്കാരും രംഗത്തെത്തിയിട്ടുണ്ട്.
കടുത്ത നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ ‘പൃഥ്വിരാജ്’ ഒടിടി റിലീസായി എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. നാല് ആഴ്ചക്കുള്ളില്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം എത്തുമെന്നാണ് സൂചന. പ്രേക്ഷകര്‍ ഇല്ലാത്തതിനാല്‍ പലയിടങ്ങളിലായി ചിത്രത്തിന്റെ പല ഷോകളും ഒഴിവാക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. ‘സാമ്രാട്ട് പൃഥ്വിരാജി’നൊപ്പം റിലീസ് ചെയ്ത ‘വിക്രം’, ‘മേജര്‍’ എന്നീ തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണം ബോക്‌സോഫീസില്‍ നിന്ന് ലഭിക്കുന്നുണ്ട്.