EntertainmentNationalNews

ധനുഷ് മറ്റൊരു സ്ത്രീക്കൊപ്പം ചേര്‍ന്ന് ചതിച്ചു, വിവാഹ മോചന ഹർജി ഫയൽ ചെയ്ത് ഐശ്വര്യ രജനികാന്ത്

ചെന്നൈ: നടന്‍ ധനുഷും, ഭാര്യ ഐശ്വര്യയും വേര്‍പിരിയുന്നു എന്ന വാര്‍ത്ത വന്നിട്ട് കുറേക്കാലമായി. എന്നാല്‍ ഇരുവരും ഇതുവരെ ഔദ്യോഗികമായി വേര്‍പിരിഞ്ഞിട്ടില്ലെന്നും. അതിന്‍റെ നിയമ നടപടികളിലേക്ക് കടന്നില്ലെന്നിട്ടില്ലെന്നുമായിരുന്നു വിവരം. എന്നാല്‍ ഇപ്പോള്‍ ഔദ്യോഗികമായി ഐശ്വര്യ രജനികാന്ത് ധനുഷില്‍ നിന്നും വിവാഹമോചനം തേടി ചെന്നൈയിലെ സിവില്‍ കോടതിയില്‍ കേസ് നല്‍കിയെന്നാണ് പുതിയ വിവരം. 

അതേ സമയം കഴിഞ്ഞ ശിവരാത്രി ദിനത്തില്‍ ധനുഷ് മാതാപിതാക്കള്‍ക്ക് ഒരു സ്വപ്‍നം ഭവനം സമ്മാനിച്ചത് വലിയ വാര്‍ത്തയായിരുന്നു. ചെന്നൈയില്‍ പ്രമുഖര്‍ എല്ലാം തന്നെ തമാസിക്കുന്ന പോയസ് ഗാര്‍ഡനിലാണ് മാതാപിതാക്കള്‍ക്കായി ധനുഷ് വീട് നിര്‍മിച്ചിരിക്കുന്നത്. 150 കോടി രൂപ വിലമതിക്കുന്ന വീടാണ് എന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരം. ഈ വീടും ധനുഷിന്‍റെ ദാമ്പത്യവുമായി ബന്ധമുണ്ടെന്നായിരുന്നു അന്ന് വന്ന വാര്‍ത്ത. 

മാതാപിതാക്കള്‍ക്ക് ധനുഷ് നിര്‍മ്മിച്ച വീട് അദ്ദേഹത്തിന്‍റെ ഭാര്യ പിതാവ് രജിനികാന്തിന്റെ വീടിന് തൊട്ടടുത്തായിരുന്നു. ധനുഷിന്‍റെ പുതിയ വീട് രജനിയുടെ വീടിന് അടുത്ത് വന്നത് സംബന്ധിച്ചാണ് അന്ന് അഭ്യൂഹങ്ങള്‍ വന്നത്. ഭാര്യ ഐശ്വര്യയുമായി ഒരു വർഷത്തിലേറയായി അകന്ന് കഴിയുകയാണ് ധനുഷ്. തങ്ങൾ വേർപിരിയുകയാണെന്ന കാര്യം ഇരുവരും നേരത്തെ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിയമപരമായി ഇവര്‍ ഇതുവരെ വേര്‍പിരിയാനുള്ള നടപടികള്‍ എടുത്തില്ലെന്നാണ് അന്ന്  കുടുംബ വൃത്തങ്ങള്‍ തന്നെ പറയുന്നത്. 

ധനുഷിന്‍റെയും ഐശ്വര്യയുടെയും കുടുംബങ്ങള്‍ക്ക് ഇരുവരും പിരിയുന്നതില്‍ താല്‍പ്പര്യം ഇല്ലെന്നും ഇരുവരെയും ഒരുമിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ടെന്നും നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. രജിനികാന്ത് തന്നെ നേരിട്ട് വിഷയത്തില്‍ ഇടപെട്ട്  ചർച്ചകൾ നടത്തിയിരുന്നു. ഇരുവരും ഒന്നിക്കുന്നതിലേക്കുള്ള സൂചനയാണ് രജനിയുടെ വീട്ടിന് അടുത്ത് ധനുഷിന്‍റെ പുതിയ വീട് എന്നാണ് തമിഴ് മാധ്യമങ്ങള്‍ പറഞ്ഞിരുന്നത്. അയല്‍വക്കം ആകുന്നതോടെ ഇരു കുടുംബങ്ങളും കൂടുതല്‍ അടുത്തേക്കും എന്നാണ് താരം പ്രതീക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. 

എന്നാല്‍ ആ പ്രതീക്ഷകളും തകര്‍ന്നുവെന്നാണ് പുതിയ വാര്‍ത്ത സൂചിപ്പിക്കുന്നത്. പക്ഷെ വേര്‍പിരിയല്‍ പ്രഖ്യാപനത്തിന് ശേഷവും ധനുഷും ഐശ്വര്യയും ഒന്നിച്ച് പൊതുവേദിയില്‍ പ്രത്യേക്ഷപ്പെട്ടിട്ടുണ്ട്. മക്കളുടെ സ്കൂള്‍ കാര്യങ്ങൾ രണ്ട് പേരും ഒരുമിച്ചാണ് വന്നിരുന്നത്. മക്കളായ യാത്രയും ലിം​ഗയും ഇരുവര്‍ക്കും ഒപ്പം കാണാറമുണ്ട്. അടുത്തിടെ വാത്തിയുടെ ഓഡിയോ ലോഞ്ചിന് ധനുഷ് മക്കളെക്കുറിച്ച് തന്റെ ബെസ്റ്റ് ഫ്രണ്ട് എന്നാണ് വിശേഷിപ്പിച്ചത്. 

അതേ സമയം ഫിലിം ക്രിട്ടിക്സ് ഉമെയിര്‍ സന്ധുവാണ് ആദ്യം ഐശ്വര്യ കേസ് ഫയല്‍ ചെയ്ത വിവരം പുറത്തുവിട്ടത്. ഇദ്ദേഹത്തിന്‍റെ ട്വീറ്റ് പ്രകാരം ധനുഷ് മറ്റൊരു സ്ത്രീക്കൊപ്പം ചേര്‍ന്ന് ഐശ്വര്യയെ ചതിച്ചുവെന്നാണ് പറയുന്നത്. ഈ ട്വീറ്റ് പല തമിഴ് മാധ്യമങ്ങളും വാര്‍ത്തയില്‍ ഉദ്ധരിക്കുന്നുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker