തനിക്ക് അങ്ങനെയുള്ള സിനിമകള്‍ ചെയ്യേണ്ട, അങ്ങനെ വിഷമങ്ങളുടെ കൂമ്പാരത്തില്‍ ജീവിക്കേണ്ട; സ്ത്രീ പ്രാധാന്യമുള്ള റോളുകള്‍ മാത്രം തിരഞ്ഞെടുക്കുകയാണോ എന്ന ചോദ്യത്തോട് പ്രതികരിച്ച് ഐശ്വര്യ ലക്ഷ്മി
കൊച്ചി:നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ഐശ്വര്യ ലക്ഷ്മി. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത് എന്നാണ് വിവരം. എന്നാല്‍ ഇപ്പോഴിതാ സ്ത്രീ പ്രാധാന്യമുള്ള റോളുകള്‍ മാത്രം തിരഞ്ഞെടുക്കുകയാണോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് താരം.
വളരെ വൈകി മാത്രം സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമകള്‍ ചെയ്ത ആളാണ് താന്‍ എന്നാണ് ഐശ്വര്യ പറയുന്നത്. സ്ത്രീയ്ക്ക് പ്രധാന്യമുള്ള കഥയെന്ന് പറയുമ്പോഴേക്ക് തന്നെ പരാധീനതയുള്ള പെണ്‍കുട്ടിയുടെ കഥ അങ്ങനെയാണ് പൊതുവെയുള്ള ഐഡിയ.
അല്ലെങ്കില്‍ ഒരു മെയില്‍ ഹീറോ ചെയ്യേണ്ട കഥയെ പെണ്‍കുട്ടിയുടേതാക്കി ചെയ്യുന്നതായിട്ടുള്ള ഫീലിങ് ആണ് തനിക്ക് ഉണ്ടായിട്ടുള്ളത്. തനിക്ക് അങ്ങനെയുള്ള സിനിമകള്‍ ചെയ്യേണ്ട. അങ്ങനെ വിഷമങ്ങളുടെ കൂമ്പാരത്തില്‍ ജീവിക്കേണ്ട. കാരണം അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ താന്‍ ചെയ്തു കഴിഞ്ഞതാണ്.
ഫീമെയില്‍ സെന്‍ട്രിക് എന്ന് പറയുമ്പോള്‍ അതില്‍ ചെയ്യാന്‍ കുറച്ചു കാര്യങ്ങള്‍ വേണം. അതില്‍ ആ പെണ്ണിന്റെ കഥ മാത്രമാവരുത്. അവിടെ ഒരു നാടിന്റെ കഥ വേണം, രസമുള്ള സംഭവങ്ങള്‍ ഉണ്ടാകണം. അര്‍ച്ചന 31 നോട്ടൗട്ടിന്റെ നറേഷന്‍ കേട്ടപ്പോള്‍ തന്നെ തനിക്ക് ഭയങ്കരമായി ഇഷ്ടമായി.
അതുപോലെ കുമാരി എന്നത് ഫീമെയില്‍ സെന്‍ട്രിക് അല്ല. കുമാരി സെന്‍ട്രല്‍ ക്യാരക്ടറാണ്. ചിത്രത്തില്‍ നടന്‍ റോഷന്‍ മാത്യു ചെയ്യുന്നത് മനോഹരമായ കഥാപാത്രമാണ്. എല്ലാവരുടേയും കൂടി കഥ ഒരുമിച്ച് പറയുന്ന സിനിമകളോടാണ് താത്പര്യം. അല്ലാതെ തന്റെ അഭിനയം മാത്രം വെച്ച് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലല്ലോ എന്നാണ് ഐശ്വര്യ പറയുന്നത്.
നിവിൻ പോളി സിനിമ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലൂടെ മലയാള സിനിമയിലേക്ക് ചുവടെടുത്തുവച്ച നായികയാണ് നടി ഐശ്വര്യ ലക്ഷ്മി. റേച്ചൽ എന്ന കഥാപാത്രത്തെയായിരുന്നു ഐശ്വര്യ ലക്ഷ്മി ചിത്രത്തിൽ അവതരിപ്പിച്ചിരുന്നത്. പിന്നീട് അതേവർഷം പുറത്തിറങ്ങിയ ടൊവിനോ ചിത്രം മായാനദിയിലും ഐശ്വര്യ ലക്ഷ്മി നായികയായി തിളങ്ങി.
സിനിമാ നടിയാകാൻ കൊതിക്കുന്ന അപർണ എന്ന പെൺക്കുട്ടിയും അവളുടെ കാമുകൻ മാത്തനുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ആ വർഷം ഏറ്റവും കൂടുതൽ നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും ലഭിച്ചത് മായാനദിക്കായിരുന്നു. അതിൽ തന്നെ നായികാ പ്രാധാന്യമുള്ള കഥാപാത്രത്തെ ചെയ്തതോടുകൂടി ഐശ്വര്യയുടെ തലവര തെളിഞ്ഞു.
മായാനദിക്ക് ശേഷം വരത്തനിലൂടെയാണ് ഐശ്വര്യയെ പ്രേക്ഷകർ കണ്ടത്. ഫഹദ് ഫാസിലായിരുന്നു ചിത്രത്തിൽ നായകൻ. വിജയ് സൂപ്പറും പൗർണ്ണമിയും, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ബ്രദേഴ്സ് ഡേ എന്നീ ചിത്രങ്ങളിലും ഐശ്വര്യ നായികയായി. വിശാൽ ചിത്രം ആക്ഷനിലൂടെയായിരുന്നു ഐശ്വര്യയുടെ തമിഴ് സിനിമാ രംഗത്തേക്കുള്ള അരങ്ങേറ്റം. ചിത്രത്തിൽ വിശാലിന്റെ നായിക മീര എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. പിന്നീട് ധനുഷ് ചിത്രം ജഗമേ തന്തിരത്തിലും ഐശ്വര്യ നായികയായി.
അഭിനേത്രി, മോഡൽ എന്നതിന് പുറമെ ഡോക്ടർ കൂടിയാണ് ഐശ്വര്യ. മലയാളത്തിൽ ഐശ്വര്യയുടേതായി ഇനി പുറത്ത് വരാനുള്ളത് അർച്ചന 31 നോട്ട് ഔട്ട് എന്ന സിനിമയാണ്. അടുത്തിടെ താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് ഐശ്വര്യയുടെ ചിത്രത്തിലെ കാരക്ടർ പുറത്തുവന്നിരുന്നു.
സോണി ലൈവിൽ റിലീസ് ചെയ്ത കാണെക്കാണെയാണ് ഐശ്വര്യയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമ. ഒടിടി റിലീസായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടൊവിനോ തോമസ് നായകനായ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടാണ് മറ്റൊരു പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. വാശിക്കാരിയായ കാമുകിയിൽ നിന്നും രോഷാകുലയായ ഭാര്യയിലേക്കും പിന്നീട് തീരുമാനങ്ങളെടുക്കാൻ പ്രാപ്തയായ സ്ത്രീയിലേക്കുമുള്ള ട്രാൻസിഷനുകൾ ഐശ്വര്യ പതർച്ചയില്ലാതെത്തന്നെ അഭിനയിച്ചു