Entertainment
ഷൂട്ടിംഗിനിടെ അഹാന കൃഷ്ണയ്ക്ക് സൂര്യാതപമേറ്റു; ചിത്രം പങ്കുവെച്ച് താരം
ഷൂട്ടിംഗിനിടെ നടി അഹാന കൃഷ്ണയ്ക്ക് സൂര്യാതപമേറ്റു. ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ഇത് പങ്കുവെച്ചത്. സൂര്യാതപമേറ്റതിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ചുവപ്പ് നിറത്തില്‍ ഹെവി വര്‍ക്കുകളുള്ള ഗൗണിലായിരുന്നു അഹാനയുടെ ഫോട്ടോഷൂട്ട്. എന്നാല്‍ ഇത്രയും ഭംഗിയുള്ള വസ്ത്രം ധരിച്ചു നില്‍ക്കുമ്പോള്‍ സൂര്യാതപം ഏല്‍ക്കുന്നത് എന്തൊരു കഷ്ടമാണെന്നാണ് അഹാന ചിത്രത്തിനൊപ്പം കുറിച്ചത്.
കഴുത്തിനു പിന്നിലായാണ് സൂര്യാതപം ഏറ്റത്. ഇത് ഐസ് ബാഗ് കൊണ്ട് പരിഹരിക്കുന്ന ചിത്രമാണ് അഹാന പങ്കുവച്ചത്. പോണ്ടിച്ചേരിയിലായിരുന്നു ഫോട്ടോഷൂട്ട് നടത്തിയതെന്നും താരം ചിത്രങ്ങളില്‍ സൂചിപ്പിക്കുന്നു.
https://www.instagram.com/p/CEwciTLAz-P/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News