രാത്രിയില്‍ ചെന്നൈയിലെ ബീച്ചില്‍ നൃത്തം ചെയ്ത് അഹാന കൃഷ്ണ; വീഡിയോ വൈറല്‍
കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണയുടെ രാത്രിയിലെ ബീച്ചിലെ ഡാന്‍സ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. രാത്രിയില്‍ ചെന്നൈ ബീച്ചില്‍ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ അഹാന തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചത്. ‘രാവണന്‍’ എന്ന തമിഴ് ചിത്രത്തില്‍ ശ്രേയ ഘോഷാല്‍ ആലപിച്ച ‘കള്‍വരേ….’ എന്ന ഗാനത്തിന് ചുവട് വയ്ക്കുന്ന അഹാനയുടെ ദൃശ്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്. അമ്മയാണ് താന്‍ ഡാന്‍സ് ചെയ്യുന്നതിന്റെ വിഡിയോ പകര്‍ത്തിയതെന്ന് അഹാന വീഡിയോയ്ക്ക് ഒപ്പം കുറിച്ചു.
അഹാനയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം: രാത്രിയിലെ ആകാശവും പൂര്‍ണ ചന്ദ്രനും അതിമനോഹരമായിരുന്നു. ആ സമയത്ത് എനിക്ക് ഈ പാട്ടിനൊപ്പം ചുവടു വയ്ക്കാന്‍ തോന്നി. എന്റെ അമ്മ എനിക്കു വേണ്ടി എന്തും ചെയ്യും. അമ്മയുടെയും എന്റെയും ബാഗ് കയ്യില്‍ പിടിച്ച് എന്റെ പിന്നാലെ ഓടി നടന്ന് വിഡിയോ എടുത്തത് അമ്മയാണ്. ഒരു ഫോണില്‍ പാട്ടു വച്ച് മറ്റൊരു ഫോണില്‍ ആണ് വിഡിയോ എടുത്തത്.
https://www.instagram.com/p/B7KpleeAlbW/?utm_source=ig_web_copy_link