ഹന്‍സികയെ തൊട്ടു കളിച്ചാല്‍ മുഖം ഇടിച്ച് പരത്തും!കലിപ്പ് മോഡില്‍ അഹാന കൃഷ്ണ
കൊച്ചി:നടി അഹാന കൃഷ്ണയുടെ കുടുംബത്തെ അറിയാത്തവരുണ്ടാകില്ല. അച്ഛന്‍ കൃഷ്ണകുമാര്‍ മുതല്‍ കുഞ്ഞനുജത്തി ഹന്‍സിക വരെ എല്ലാവരും സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതരമാണ്. സ്വന്തമായ പേജുകളും ചാനലുകളുമെല്ലാമായി സോഷ്യല്‍ മീഡിയ നിറഞ്ഞു നില്‍ക്കുകയാണ് ഈ താര കുടുംബം. അതേസമയം പലപ്പോഴും ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും താരകുടുംബം ഇരയായിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ അനുജത്തി ഹന്‍സികയുടെ പേരിലുള്ള ഒരു ഹേറ്റ് പേജിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് അഹാന കൃഷ്ണ. ഹന്‍സിക കൃഷ്ണ ഹേറ്റേഴ്സ് എന്ന പേരിലുള്ളൊരു പേജിനെതിരെയാണ് നടി രംഗത്ത് എത്തിയിരിക്കുന്നത്. സാധാരണ ഇത്തരം പ്രവര്‍ത്തികള്‍ കാര്യമായി എടുക്കാത്തയാളാണ് താന്‍. എന്നാല്‍ തന്റെ സഹോദരിമാരെ തൊട്ടുകളിച്ചാല്‍ മുഖം ഇടിച്ച് പരത്തുമെന്നാണ് അഹാന പറയുന്നത്.
എല്ലാവരും ചേര്‍ന്ന് ഈ പേജിനെതിരെ റിപ്പോര്‍ട്ട് ചെയ്യണം. ഇത് പൂട്ടിക്കണമെന്നും അഹാന പറയുന്നു. പേജ് കണ്ടെത്താന്‍ ഇന്‍സ്റ്റഗ്രാമില്‍ സെര്‍ച്ച് ചെയ്യണമെന്നും അവരെ സ്റ്റോറികളില്‍ മെന്‍ഷന്‍ ചെയ്യാന്‍ അവര്‍ സമ്മതിക്കില്ല. കാരണം അവര്‍ ചെയ്യുന്നത് എവിടേയും മെന്‍ഷന്‍ ചെയ്യാന്‍ പറ്റാത്തതാണെന്ന് അവര്‍ക്ക് തന്നെ അറിയാമെന്നും അഹാന പറയുന്നു. പിന്നാലെ എങ്ങനെയാണ് താന്‍ പേജ് റിപ്പോര്‍ട്ട് ചെയ്തെന്ന വീഡിയോയും അഹാന പങ്കുവച്ചിട്ടുണ്ട്.
സംഭവം വിവാദമായതോടെ ഈ പേജ് പ്രൈവറ്റ് അക്കൗണ്ടാക്കുകയായിരുന്നു. എന്നാല്‍ അല്‍പ്പനേരം കഴിഞ്ഞതോടെ പേജ് ഇന്‍സ്റ്റഗ്രാമില്‍ നിന്നും അപ്രതക്ഷ്യമായി. പേജ് എന്നന്നേക്കും നീക്കം ചെയ്തതാകില്ലെന്നും ചിലപ്പോള്‍ എല്ലാം കെട്ടടങ്ങുമ്പോള്‍ തിരികെ വരുകയായിരിക്കും ലക്ഷ്യമെന്നും അഹാന പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ തങ്ങള്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഹന്‍സിക പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണെന്നും അഹാന കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
മുമ്പും പലപ്പോഴും സോഷ്യല്‍ മീഡിയയിലെ അധിക്ഷേങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും അഹാന തുറന്നടിച്ചിരുന്നു. തന്റെ അച്ഛന്റെ രാഷ്ട്രീയത്തിന്റെ പേരിലടക്കം പലപ്പോഴും അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നതിനെ കുറിച്ചും അഹാന തുറന്നടിച്ചിരുന്നു. നടന്‍ കൃഷ്ണ കുമാറിന്റെ മകളായ അഹാന ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയാണ് സിനിമയിലെത്തുന്നത്. ലൂക്ക, പതിനെട്ടാം പടി തുടങ്ങിയ സിനിമകളിലെ നായികയായിരുന്നു. നിരവധി സിനിമകള്‍ ഇനി പുറത്തിറങ്ങാനുമുണ്ട്.