സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ഹൃദായാഘാതം മൂലം മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, ഉറവിടമറിയാതെ ആരോഗ്യ വകുപ്പ്

കൊച്ചി: പെരുമ്പാവൂരില്‍ ഹൃദയാഘാതം മൂലം മരിച്ചയാള്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മരിച്ച പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശി പൊന്നയംമ്പിള്ളില്‍ പി.കെ. ബാലകൃഷ്ണന്‍ നായര്‍ക്കാണു കൊവിഡ് സ്ഥിരീകരിച്ചത്.

ബാലകൃഷ്ണന് എവിടെ നിന്നാണു രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ഇദ്ദേഹത്തിന്റെ മകന്‍ ആലുവ കെ.എസ്.ഇ.ബി ഓഫീസിലാണു ജോലി ചെയ്തിരുന്നത്. ആരോഗ്യവകുപ്പ് അധികൃതര്‍ ഇയാളുമായി സമ്പര്‍ക്കമുള്ളവരുടെ സ്രവം ശേഖരിച്ചിട്ടുണ്ട്.

ഇതോടെ ജില്ലയിലെ കൊവിഡ മരണങ്ങൾ മൂന്നായി. സംസ്ഥാനത്തെ 29ാം കൊവിഡ് മരണമാണിത്.ഇയാളുടെ സമ്പർക്ക പട്ടിക തയാറായിക്കൊണ്ടിരിക്കുകയാണ്. പെരുമ്പാവൂർ കോലഞ്ചേരി മെഡിക്കൽ മിഷനിലെ ജോലിക്കാർ നിരീക്ഷണത്തിൽ പോയി. രായമംഗലം പഞ്ചായത്തിൽ കൊവിഡ് അടിയന്തര യോഗം ചേർന്നു. ബാലകൃഷ്ണൻ ആദ്യമായി ചികിത്സ തേടിയ വളയൻചിറങ്ങരയിലെ സ്വകാര്യ ക്ലിനിക് തത്കാലികമായി അടച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 |  Whatsapp Group 2 | Telegram Group

രത്നമ്മയാണ് ഭാര്യ. മക്കള്‍ : പി ബി അജയന്‍( കെഎസ്ഇബി ആലുവ). ബിന, മരുമക്കള്‍: വിജയലക്ഷ്മി, സന്തോഷ്.