കാസര്‍കോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശി ടി ഹസൈനാര്‍ ഹാജി (78) ആണ് മരിച്ചത്. ആലുവയില്‍ ലോട്ടറി വില്‍പനക്കാരനും മലപ്പുറത്ത് ഇന്നലെ മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചിരിന്നു.
ആലുവ കീഴ്മാട് സ്വദേശി ചക്കാലപ്പറമ്പില്‍ സി കെ ഗോപി(70)യാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇദ്ദേഹത്തിന് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെ മലപ്പുറത്ത് ഇന്നലെ മരിച്ച പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം പുളിക്കല്‍ സ്വദേശി റമീസിന്റെ മകള്‍ ആസ്യക്ക് ആന്റിജന്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. കുഞ്ഞിന്റെ സാമ്പിള്‍ തുടര്‍പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News