home bannerHome-bannerKeralaNewsTop Stories
കേരളത്തില്‍ വീണ്ടും കൊവിഡ് മരണം; കണ്ണൂരില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കണ്ണൂര്‍: കേരളത്തില്‍ വീണ്ടും കൊവിഡ് മരണം. കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ മരിച്ച ഇരിക്കൂര്‍ സ്വദേശിയായ ഉസന്‍കുട്ടിക്കാണ് (71) കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം വ്യാഴാഴ്ച രാത്രിയിലാണ് മരിച്ചത്. ഉസന്‍ കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു.
മുംബൈയില്‍ നിന്ന് ഒന്‍പതിനാണ് ഇയാള്‍ കണ്ണൂരില്‍ എത്തിയത്. തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിയുന്നതിനിടെ അസുഖബാധിതനായി അഞ്ചരക്കണ്ടി കൊവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
പത്തിന് ഇയാളുടെ സ്രവം പരിശോധനയ്ക്കായി എടുത്തിരുന്നെങ്കിലും ഫലംവന്നിരുന്നില്ല. ഇന്നലെ രാത്രിയില്‍ സ്രവം വീണ്ടും പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് പരിശോധനാ ഫലം എത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News