കൊച്ചി: എറണാകുളത്ത് വീണ്ടും കൊവിഡ് മരണം. പെരുമ്പാവൂര്‍ സ്വദേശി എം ഒ ജോസഫ് ആണ് മരിച്ചത്. 67 വയസായിരുന്നു. കൊവിഡ് ബാധിച്ച് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇന്നലെ മാത്രം 2540 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ തിരുവനന്തപുരം ജില്ലയിലാണ്. ഇന്നലെ പതിനഞ്ച് പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News