തൃശൂര്‍: വുഹാനില്‍ നിന്നു കൊവിഡ് ബാധിച്ച ആദ്യ മലയാളി പെണ്‍കുട്ടിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ചൈനയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടി. ഡല്‍ഹിയിലേക്കുള്ള യാത്രക്കായി പരിശോധിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. പെണ്‍കുട്ടിക്ക് രോഗ ലക്ഷണങ്ങളില്ലെന്ന് തൃശൂര്‍ ഡി.എം.ഒ ഡോ. കെജെ റീന അറിയിച്ചു.
പെണ്‍കുട്ടി ഇതുവരെ വാക്‌സിന്‍ എടുത്തിട്ടില്ലെന്നാണ് വിവരം. 2020 ജനുവരി 30 നാണ് കേരളത്തില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലെ ആദ്യ കോവിഡ് കേസും ഇതായിരുന്നു.
ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ നിന്ന് വന്ന മൂന്ന് മലയാളി വിദ്യാര്‍ത്ഥികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. തൃശൂര്‍, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ളവരായിരുന്നു ഇവര്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News