ജോളിയ്ക്ക് മാനസിക ബുദ്ധിമുട്ടുണ്ടെന്ന് ജൂനിയര്‍ അഭിഭാഷകന്‍; ചോദ്യങ്ങള്‍ക്ക് ആളൂര്‍ നേരിട്ടെത്തി മറുപടി നല്‍കും
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫിനു മാനസിക ബുദ്ധിമുട്ടുണ്ടെന്ന് ഇന്ന് കോടതിയില്‍ ഹാജരായ അഡ്വ. ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ജോളിയെ ജയിലില്‍ വെച്ച് കണ്ടുവെന്നും എന്നാല്‍ ജോളി വെളിപ്പെടുത്തിയ കാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെയ്ക്കാനാകില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. അതേസമയം വക്കാലത്ത് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് വ്യാഴാഴ്ച വൈകുന്നേരം ആളൂര്‍ നേരിട്ടെത്തി മറുപടി നല്‍കുമെന്നും ജൂനിയര്‍ അഭിഭാഷകന്‍ പറഞ്ഞു.
11 ദിവസം പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. എന്നാല്‍ ദീര്‍ഘ കസ്റ്റഡിയെ ശക്തമായി എതിര്‍ത്തുവെന്നും പ്രതിഭാഗത്തിന്റെ ആവശ്യം പരിഗണിച്ച കോടതി ആറു ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു നല്‍കുകയായിരുന്നുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.