‘ഹരീഷ് വാസുദേവനെ ‘ഹാരിസ് ‘ വാസുദേവനാക്കിയ സെന്നിക്കാ…..നിങ്ങ വെറും പൊലിസ് മാനല്ല’; സെന്‍കുമാറിനെ ട്രോളി അഡ്വ. രശ്മിത
തിരുവനന്തപുരം: അഡ്വ. ഹരീഷ് വാസുദേവനെ പാകിസ്താനിലേക്ക് അയക്കണമെന്ന് പറഞ്ഞ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെ പരിഹസിച്ച് അഭിഭാഷക രശ്മിത രാമചന്ദ്രന്‍. ഹരീഷ് വാസുദേവനെ ‘ഹാരിസ് ‘ വാസുദേവനാക്കിയ സെന്നിക്കാ…..നിങ്ങ വെറും പൊലിസ് മാനല്ലെന്ന് അവര്‍ ഫേസ് ബുക്കില്‍ കുറിച്ചു. അഭിഭാഷകര്‍ക്കായുള്ള വിസക്കായി കട്ട വെയിറ്റിംഗ് ആണെന്നും അവര്‍ കുറിച്ചു.
രശ്മിതയുടെ പോസ്റ്റ്
‘ഹരീഷ് വാസുദേവനെ ‘ഹാരിസ് ‘ വാസുദേവനാക്കിയ നിങ്ങ വെറുംപോലീസ് മാനല്ല, നിയാണ്ടര്‍ തല്‍ മാനാണ്‍
ടി.പി.സെന്നിക്ക ദോസ്ത്! അസ്സലാമു അലൈക്കും! വ അലൈക്കും അസ്സലാം! അഭിഭാഷകര്‍ക്കുള്ള വിസ എപ്പ കിട്ടും? കട്ട വെയ്റ്റിംഗ്….
പാലക്കാട്ട് ഒരു പരിപാടിക്കിടെയാണ് സെന്‍കുമാറിന്റെ പരാമര്‍ശം. അഡ്വ. ഹരീഷ് വാസുദേവനെ പാകിസ്താനിലേക്കയക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു.