കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയിലെ സി.ബി.ഐ അന്വേഷണത്തിനെതിരായ ഹര്‍ജിയില്‍ സര്‍ക്കാരിനു വേണ്ടി ഹാജരാകുന്നത് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായിരുന്ന കെ.വി വിശ്വനാഥന്‍. വിഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് സര്‍ക്കാറിനു വേണ്ടി കെ.വി വിശ്വനാഥന്‍ വാദിക്കുക.
ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാറിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സുപ്രീം കോടതിയില്‍ നിന്നുള്ള മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായിരുന്ന കെവി വിശ്വനാഥന്‍ സര്‍ക്കാറിന് വേണ്ടി ഹാജരാകുന്നത്. ഡല്‍ഹിയില്‍ നിന്നാണ് വിഡിയോ കോണ്‍ഫറന്‍സ് വഴി സര്‍ക്കാറിന് വേണ്ടി അദ്ദേഹം ഹാജരാകുന്നത്.