പെരുന്ന പോപ്പ് സുകുമാരന്‍ നായര്‍ വീട്ടിലിരിക്കട്ടെ എന്നു തീരുമാനിച്ച വട്ടിയൂര്‍ക്കാവിലെ ഓരോ പ്രബുദ്ധ വോട്ടര്‍മാര്‍ക്കും ഒരുപാട് നന്ദിയെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍
തിരുവനന്തപുരം: രാഷ്ട്രീയ കാര്യത്തില്‍ പെരുന്ന പോപ്പ് സുകുമാരന്‍ നായര്‍ വീട്ടിലിരിക്കട്ടെ എന്നു തീരുമാനിച്ച വട്ടിയൂര്‍ക്കാവിലെ ഓരോ പ്രബുദ്ധ വോട്ടര്‍മാര്‍ക്കും ഒരുപാട് നന്ദിയെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍. ജാതിരാഷ്ട്രീയവും മതരാഷ്ട്രീയവും സമുദായ നേതാക്കളുടെ ആഹ്വാനവും തോല്‍ക്കുന്ന ഓരോ തെരഞ്ഞെടുപ്പ് വിജയവും ജനാധിപത്യത്തിന്റെ വലിയ വലിയ വിജയമാണ്. ആ റിസ്‌ക്ക് ഏറ്റെടുത്ത് സ്ഥാനാര്‍ഥി നിര്‍ണ്ണയം നടത്തുന്ന മുന്നണിയെ, പാര്‍ട്ടിയെ ഒക്കെ പ്രത്യേകം അഭിനന്ദിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
വട്ടിയൂര്‍ക്കാവില്‍ പ്രശാന്തിന്റെ വിജയത്തിന് തിളക്കമേറെ. ഏറ്റവും നല്ല മേയറെ തിരുവനന്തപുരംകാര്‍ക്ക് നഷ്ടമായെങ്കിലും നല്ലൊരു എം.എല്‍.എയെ കേരള നിയമസഭയില്‍ കിട്ടിയെന്നതില്‍ തനിക്ക് ഏറെ സന്തോഷമുണ്ട്. ജനപക്ഷ-പരിസ്ഥിതി ചിന്തകള്‍ കൊണ്ട് മാത്രമല്ല, പ്രശാന്ത് ഈ തലമുറയുടെ അഭിമാനമാണെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.
അഡ്വ. ഹരീഷ് വാസുദേവന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
ജാതിരാഷ്ട്രീയവും മതരാഷ്ട്രീയവും സമുദായ നേതാക്കളുടെ ആഹ്വാനവും തോല്‍ക്കുന്ന ഓരോ തെരഞ്ഞെടുപ്പ് വിജയവും ജനാധിപത്യത്തിന്റെ വലിയ വലിയ വിജയമാണ്. ആ റിസ്‌ക്ക് ഏറ്റെടുത്ത് സ്ഥാനാര്‍ഥി നിര്‍ണ്ണയം നടത്തുന്ന മുന്നണിയെ, പാര്‍ട്ടിയെ ഒക്കെ പ്രത്യേകം അഭിനന്ദിക്കണം. രാഷ്ട്രീയ കാര്യത്തില്‍ പെരുന്ന പോപ്പ് സുകുമാരന്‍ വീട്ടിലിരിക്കട്ടെ എന്നു തീരുമാനിച്ച വട്ടിയൂര്‍ക്കാവിലെ ഓരോ പ്രബുദ്ധ വോട്ടര്‍മാര്‍ക്കും ഒരുപാട് നന്ദി.
വട്ടിയൂര്‍ക്കാവില്‍ പ്രശാന്തിന്റെ വിജയത്തിന് തിളക്കമേറെ. ഏറ്റവും നല്ല മേയറെ തിരുവനന്തപുരംകാര്‍ക്ക് നഷ്ടമായെങ്കിലും നല്ലൊരു ങഘഅ യെ കേരള നിയമസഭയില്‍ കിട്ടിയെന്നതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. ജനപക്ഷ-പരിസ്ഥിതി ചിന്തകള്‍ കൊണ്ട് മാത്രമല്ല, പ്രശാന്ത് ഈ തലമുറയുടെ അഭിമാനമാണ്.