പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് വേണ്ടി ഹാജരാകുന്നത് അഡ്വ. ആളൂര്‍
കാസര്‍ഗോഡ്: കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്കുവേണ്ടി അഡ്വ. ആളൂര്‍ ഹാജരാകും. എട്ടാം പ്രതി സുധീഷിന്റെ ജാമ്യാപേക്ഷ കാസര്‍ഗോഡ് ജില്ലാ കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ആളൂരാണ് പ്രതികള്‍ക്കായി ഹാജരാകുന്നതെന്ന വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ ആളൂരിനെ ഈ കേസ് ഏല്‍പ്പിച്ചതാരെന്നുള്ള കാര്യം ഇതുവരെ പുറത്ത് വന്നിട്ടില്ല.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകം ഏറെ കോലിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പ്രതിഷേധത്തിന് കാരണമായ കേസ് കൂടിയാണിത്. അതിനാല്‍ തന്നെ ആളൂരിനെ വഴിതടയുന്നതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. ഭീഷണി നേരിടുന്ന കേസുകളില്‍ ആളൂര്‍ അംഗരക്ഷകരുമായി വരുന്ന പതിവ് ഈ കേസിലും ഉണ്ടാവാനിടയുണ്ട്. ബോംബെയിലുള്ള സ്വകാര്യ സെക്യൂരിറ്റിക്കാണ് ആളൂരിന്റെ സുരക്ഷ ചുമതല. കഴിഞ്ഞ ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെടുന്നത്.