അടൂരില്‍ നിന്ന് കാണാതായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളെ മഹാരാഷ്ട്രയില്‍ നിന്ന് കണ്ടെത്തി
പത്തനംതിട്ട: അടൂരിലെ സ്വകാര്യ ആയുര്‍വേദ നഴ്‌സിംഗ് സ്ഥാപനത്തില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ മഹാരാഷ്ട്രയില്‍ നിന്ന് കണ്ടെത്തി. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
അടൂരിലുള്ള സ്വകാര്യ ആയുര്‍വേദ നഴ്‌സിംഗ് സ്ഥാപനത്തിലെ മൂന്ന് പെണ്‍കുട്ടികളെയാണ് ഇന്നലെ മുതലാണ് കാണാതായത്. സീതത്തോട്, മലപ്പുറം, പൂനെ സ്വദേശിനികളാണ് കാണാതായവര്‍. ഇന്നലെ വൈകിട്ട് സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് പെണ്‍കുട്ടികള്‍ ഹോസ്റ്റില്‍ നിന്ന് ഇറങ്ങിയത്. രാത്രി വൈകിയും മൂന്ന് പേരെയും കാണാത്തതിനെ തുടര്‍ന്നാണ് ഹോസ്റ്റല്‍ വാര്‍ഡന്‍ അടൂര്‍ പോലീസില്‍ പരാതി നല്‍കിയിരിന്നു. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആയിരിന്നു. ഇടയ്ക്ക് ചില സമയങ്ങളില്‍ ഇത് ഓണ്‍ ആക്കിയിരിന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ മഹാരാഷ്ട്രയില്‍ ഉണ്ടെന്ന് കണ്ടെത്തിയത്.