EntertainmentKeralaNews

ആദിത്യന്റെ ആത്മഹത്യ ശ്രമം;പ്രതികരണവുമായി അമ്പിളി ദേവി

കൊച്ചി:സീരിയല്‍ നടന്‍ ആദിത്യന്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. വൈകിട്ട് സ്വരാജ് റൗണ്ടിനു സമീപമാണ് കൈ ഞരമ്പ് മുറിച്ചും അമിത അളവില്‍ ഗുളികകള്‍ കഴിച്ചും ആദിത്യനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. അസ്വഭാവികമായി കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് നോക്കിയവരാണ് കൈഞരമ്പ് മുറിച്ച് രക്തത്തില്‍ കുളിച്ചു കിടക്കുന്നത് ആദിത്യന്‍ ആണെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിക്കുകയും പോലീസെത്തി ആദിത്യനെ ജനറല്‍ ആശുപത്രിയിലേയ്ക്ക് പ്രവേശിപ്പിക്കുകയും ചെയ്തു.

വിദഗ്ദ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. അമിതമായി ഗുളികകള്‍ കഴിച്ചതിനാലാല്‍ ആണ് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയത്. അതേസമയം ആദിത്യന്റേത് വെറും ഷോ ആണെന്നാണ് അമ്പിളി ദേവി ആദ്യം തന്നെ പ്രതികരിച്ചത്.ഈ ആത്മഹത്യാ നാടകമൊക്കെ ഒരുപാട് കണ്ടിട്ടുണ്ടെന്നും ഇതിനു മുന്നേ മൂന്നു തവണ ഇത്തരത്തില്‍ നാടകം കാണിച്ചിരുന്നുവെന്നുമാണ് അമ്പിളി ദേവി പ്രതികരിച്ചത്.

നടി അമ്പിളി ദേവിയുമായുള്ള വിവാഹ ശേഷമുണ്ടായ തര്‍ക്കങ്ങള്‍ സമീപ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇരുവരും ആരോപണങ്ങളുമായി എത്തിയിരുന്നു.തൃശ്ശൂര്‍ സ്വദേശിയായ യുവതിയുമായി ആദിത്യനു ബന്ധമുണ്ടെന്നായിരുന്നു അമ്പിളിയുടെ ആരോപണം. എന്നാല്‍ ഇതിനു പിന്നാലെ അമ്പിളിയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്നും തന്റെ കയ്യില്‍ അതിനുള്ള തെളിവുകള്‍ ഉണ്ടെന്നും കാട്ടി ആദിത്യനും രംഗത്തെത്തിയിരുന്നു.

എന്നാല്‍ തൊട്ടടുത്ത ദിവസം നടിയും അടുത്ത സുഹൃത്തുമായ അനു ജോസഫിന്റെ യൂട്യൂബ് ചാനലിലൂടെ മനസ്സ് അമ്പിളിയും അമ്മയും ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. തുടര്‍ന്ന് നിരവധി അഭിമുഖങ്ങളിലും ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചിരുന്നു.

കാര്യങ്ങളെ വളച്ചൊടിച്ച് പുതിയ കഥകള്‍ മെനഞ്ഞ് തന്നെ തേജോവധം ചെയ്യാനാണ് ആദിത്യന്‍ ശ്രമിച്ചത്. തന്നെ കത്തി കാട്ടി കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയെന്നും ഇതിന് തെളിവുകള്‍ ഉണ്ടെന്നും അമ്പിളി പറഞ്ഞു. പിന്നാലെ അമ്പിളി ദേവിയുടെ വീട്ടിലെത്തി ആയുധം കാണിച്ച് ഭീഷണിപ്പെടുത്തുന്ന ആദിത്യന്‍ ജയന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വരുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker