മുംബൈ: ബാങ്കിതര ധനകാര്യ സ്ഥാപനമായ മാഗ്മ ഫിൻകോർപിൽ വൻനിക്ഷേപം നടത്തി സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സിഇഒയായ അദാർ പുനവാല. 3,456 കോടി രൂപമുടക്കി കമ്പനിയുടെ 60 ശതമാനം ഓഹരികളാണ് അദ്ദേഹത്തിന്റെ റൈസിങ് സൺ ഹോൾഡിങ്‌സ് സ്വന്തമാക്കുന്നത്. ഇടപാട് പൂർത്തിയാകുന്നത്തോടെ കമ്പനിയുടെ പേര് പുനവാലാ ഫിനാൻസ് എന്നാക്കി മാറ്റും. മുൻഗണനാ ഓഹരി അലോട്ട്‌മെന്റ് വഴിയാണ് 3,456 കോടി രൂപയുടെ നിക്ഷേപം നടത്തിയതെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ മാഗ്മ ഫിൻകോർപ് അറിയിച്ചു.
സജ്ഞയ് ചമ്രിയയും മായങ്ക് പോദറുമാണ് മാഗ്മ ഫിൻകോർപിന്റെ സ്ഥാപകർ. കാറുകൾ, വാണിജ്യ വാഹനങ്ങൾ, ഭവനനിർമാണം, എസ്എംഇ എന്നീ മേഖലകളിലായ 15,000 കോടി രൂപയിലേറെയാണ് കമ്പനി വായ്പ നൽകിയിട്ടുള്ളത്.
പത്ത്ശതമാനത്തോളമാണ് മാഗ്മ ഫിന്‍കോര്‍പ്പിന്‍റെ ഓഹരി വിലയില്‍ ഉണ്ടായിരിക്കുന്ന വര്‍ധനവ്. മുൻഗണനാ ഓഹരി അലോട്ട്‌മെന്റ് വഴിയാണ് 3,456 കോടി രൂപയുടെ നിക്ഷേപം കമ്പനിയില്‍ അദാര്‍ പുനവാല നടത്തിയതെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ മാഗ്മ ഫിൻകോർപ് അധികൃതര്‍ അറിയിച്ചു. പ്രധാനമായും വായ്പ വിതരണ മേഖലയിലാണ് മാഗ്മ ഫിന്‍കോര്‍പ്പിന്‍റെ ശ്രദ്ധ. കാറുകൾ, വാണിജ്യ വാഹനങ്ങൾ, ഭവനനിർമാണം, എസ്എംഇ എന്നീമേഖലകളിലായ 15,000 കോടി രൂപയാണ് മാഗ്മ ഫിന്‍കോര്‍പ്പ് വിതരണം ചെയ്തിരിക്കുന്നത്.
അദർ പൂനവല്ലയുടെ നിലവിലെ ധനകാര്യ സേവന ബിസിനസ്സ് നിലവിലുള്ള ചട്ടങ്ങൾക്ക് വിധേയമായി മാഗ്മ ഫിന്‍കോര്‍പ്പിലേക്ക് ഏകീകരിക്കും. ഡെലോയിറ്റ് ടൗച്ച് തോമാത്സു ഇന്ത്യ എൽഎൽപിയാണ് നിലവില്‍ മാഗ്മ ഫിന്‍കോര്‍പ്പിന്‍റെ എക്‌സ്‌ക്ലൂസീവ് സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിക്കുന്നത്. വാഡിയ ഗാണ്ടി കമ്പനി നിയമോപദേഷ്ടാവായും വിനോദ് കോത്താരി കമ്പനി മാഗ്മയുടെ കോർപ്പറേറ്റ് നിയമ ഉപദേഷ്ടാക്കളായും പ്രവർത്തിക്കുന്നു.
പുതിയ കരാര്‍ ഷെയർഹോൾഡർമാർക്കും മറ്റ് റെഗുലേറ്ററി അംഗീകാരങ്ങൾക്കും വിധേയമാണ്, കൂടാതെ എംഎഫ്‌എല്ലിന്റെ മെച്ചപ്പെടുത്തിയ ഇക്വിറ്റി ഷെയർ ക്യാപിറ്റലിന്റെ 64.68 ശതമാനം പ്രതിനിധീകരിക്കുന്നുവെന്നുമാണ് പുറത്ത് വന്ന ഒരു ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.. നിലവിലെ ഷെയർഹോൾഡിംഗിനെ അടിസ്ഥാനമാക്കി, റൈസിംഗ് സൺ ഹോൾഡിംഗ് എന്റിറ്റി പോസ്റ്റ് ഇഷ്യുവിൽ 60 ശതമാനം ഓഹരി കൈവശം വയ്ക്കും. നിലവിലുള്ള പ്രൊമോട്ടർ ഗ്രൂപ്പ് ഓഹരി പോസ്റ്റ് ഇഷ്യുവിൽ 13.3 ശതമാനമായി കുറയും. എംഎഫ്‌എല്ലിന്റെ മൊത്തം മൂല്യം ഇഷ്യു ചെയ്തതിനുശേഷം 6,300 കോടി രൂപയായി ഉയരുകയും ചെയ്തു.