EntertainmentInternationalNews
നടി തന്യ തീവ്രപരിചരണ വിഭാഗത്തില്‍
പ്രമുഖ ഹോളിവുഡ് നടി തന്യ റോബര്‍ട്ട് അന്തരിച്ചുവെന്ന വാർത്തകൾ തിരുത്തി മാനേജർ. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ കഴിയുകയാണ് താരം.
ഞായറാഴ്ച രാത്രിയോടെ തന്യ മരിച്ചതായി വാർത്തകൾ പുറത്തുവന്നു തുടങ്ങി. നടിയുടെ മാനേജര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍ പിന്നീട് ഈ വാര്‍ത്ത തെറ്റാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചെന്ന് മാനേജന്‍ മൈക്ക് പിങ്കിള്‍ മാധ്യമങ്ങളെ അറിയിച്ചു.
ജെയിംസ് ബോണ്ട് സിനിമയായ “എ വ്യൂ ടു എ കില്‍”, ടിവി സീരീസ് “ദാറ്റ് 70സ് ഷോ” എന്നിവയിലൂടെ പ്രശസ്തയായ തന്യയെ ക്രിസ്മസ് രാത്രിയിൽ വളര്‍ത്തുനായയുമായി നടക്കാനിറങ്ങിയപ്പോള്‍ തളര്‍ന്നുവീണതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരത്തിന്റെ നില അതീവ ഗുരുതരമാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News