Entertainment
ഇന്‍സ്റ്റഗ്രാമിലൂടെ അശ്ലീല സന്ദേശം അയച്ച അധ്യാപകന് എട്ടിന്റെ പണി കൊടുത്ത് നടി
ചെന്നൈ: ഇന്‍സ്റ്റഗ്രാമിലൂടെ അശ്ലീല ചുവയുള്ള സന്ദേശമയച്ച കോളജ് അധ്യാപകനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി നടിയും റിയാലിറ്റി ഷോ താരവുമായ സൗന്ദര്യ. അധ്യാപകന്‍ അയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
കൂടാതെ അധ്യാപകന്‍ പഠിപ്പിക്കുന്ന പെണ്‍കുട്ടികള്‍ ഇയാളോട് ഇടപഴകുമ്പോള്‍ സൂക്ഷിക്കണം എന്ന മുന്നറിയിപ്പും താരം നല്‍കുന്നു. സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചതോടെ അധ്യാപകന്‍ ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്തതായും സൗന്ദര്യ പറഞ്ഞു.
എന്നാല്‍ ഇയാള്‍ ജോചെയ്യുന്ന കോളജ് അധികൃതരെ വിവരം അറിയിച്ചതായും സൗന്ദര്യ പറഞ്ഞു. സൂപ്പര്‍ സിംഗര്‍ മത്സരത്തിലൂടെ അഭിനയരംഗത്ത് എത്തിയ താരമാണ് സൗന്ദര്യ. വിജയ്‌യും വിജയ് സേതുപതിയും ഒന്നിച്ച മാസ്റ്ററിലും ശ്രദ്ധേയവേഷം കൈകാര്യം ചെയ്തിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News