EntertainmentKeralaNews

49 വയസിലും അവിവാഹിതയായി തുടരുന്നതിന് ഒരു കാരണമുണ്ട്, ആ വേർപാട് എനിക്ക് സഹിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു; നടി സിത്താര തുറന്ന് പറയുന്നു..!

കൊച്ചി:നമ്മുടെ നടിമാരിൽ പലരും ഇപ്പോഴും അവിവാഹിതരോ വിവാഹ ബന്ധം വേർപെടുത്തിയവരോ ആണ്. പലർക്കും എന്തുകൊണ്ടോ പരസ്പരം ഒത്തുപോകാൻ കഴിഞ്ഞില്ല. മറ്റു ചിലർ പല കാരണങ്ങളാൽ വിവാഹമേ വേണ്ടെന്നു വെച്ച് ഇപ്പോഴും മുന്നോട്ട്. ചിലർ പ്രണയ വിരഹം കൊണ്ട് എന്ന് പറയുമ്പോൾ മറ്റു ചിലർക്ക് ഒന്നിനും സമയം പോലും ഉണ്ടായിരുന്നില്ല എന്നൊക്കെയാണു റിപ്പോർട്ടുകൾ.

പെണ്ണുങ്ങളായാൽ കല്യാണം കഴിക്കണമെന്ന് നിർബന്ധമുണ്ടോ? ഉണ്ടെങ്കിൽ അതിന് പ്രായം ഒരു പ്രശ്നമാണോ? നമ്മുടെ സിനിമാ നടിമാർ തരും അതിന്ന് ഉത്തരം. നടി ശോഭന ഉൾപ്പെടെ ഇപ്പോഴും അവിവാഹിതരായി തുടരുകയാണ്. ലക്ഷ്മി ഗോപാല സ്വാമിയെ നോക്കു… ഇപ്പോൾ വയസ്സ് 51 ആയി. എന്നിട്ടും എന്തേ വിവാഹം കഴിക്കുന്നില്ല എന്നതിന് ഉത്തരവുമായി അടുത്തിടെ ലക്ഷ്മി ഗോപാലസ്വാമി എത്തിയിരുന്നു.

അവരുടെ ഉത്തരം അല്പം ഞെട്ടിക്കുന്നതാണ്. താൻ വിവാഹം കഴിക്കാതെ ഇരുന്നത് അല്ല. തനിക്ക് പറ്റിയ ആൾ ഇതുവരെ ജീവിതത്തിൽ വന്നില്ല എന്നതാണു സത്യം. ഈ 51 വയസ്സിലും വിവാഹ സ്വപ്‌നങ്ങൾ താരം കൈ വിട്ടിട്ടില്ല. എന്നാൽ ആ ഭാഗ്യം ഇപ്പോഴും തന്നിൽ നിന്നും ഏറെ അകലെയാണെന്നും ലക്ഷ്മി പറഞ്ഞിരുന്നു. ഇപ്പോഴിത നടി സിതാരയാണു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. അച്ഛന്റെ വേർപാടാണത്രെ താരത്തെ തളർത്തിയത്. ജീവിത്തിൽ ഏറ്റവും വലിയ സ്ഥാനം കൊടുത്തിരുന്നത് അച്ഛന് തന്നെ ആയിരുന്നു. എന്റെ എല്ലാ കാര്യങ്ങൾക്കും എനിക്ക് പിന്തുണയും ആത്മ ധൈര്യവും തന്നിരുന്നതും അച്ഛൻ തന്നെ ആയിരുന്നു.

എന്നാല്‍ അപ്രതീക്ഷിതമായി അച്ഛന്‍ എന്നെ വിട്ടുപോയപ്പോൾ ആകെ തകർന്നു. അതിന് ശേഷവും വിവാഹത്തിനോട് താല്‍പര്യം തോന്നിയില്ലെന്നും ഒറ്റയ്ക്ക് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും സിതാര പറയുന്നു. സിനിമയില്‍ നിന്നും ഇടവേളയെടുക്കാനുള്ള തീരുമാനവും അത്തരത്തിൽ ഒന്നായിരുന്നു സിതാര പറയുന്നു. വിവാഹ കാര്യത്തിൽ ഒരു പ്രണയ തകർച്ചയും കാരണമായിട്ടുണ്ട് എന്നു പറയാതെ പറയുന്നു താരം. പക്ഷെ ഇപ്പോഴും വിവാഹം കഴിക്കാതിരിക്കാനുള്ള കാരണം അതായിരുന്നില്ല എന്നും ഇനിയുള്ള ജീവിതം ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ എന്നാണ് തീരുമാനിച്ചിരിക്കുന്നത് എന്നും സിത്താര പറയുന്നു.

2015 ൽ പുറത്തിറങ്ങിയ സൈഗാൾ പാടുകയാണ് എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി താരം ചെയ്തിരുന്നത്. 2009 ൽ പുറത്തിറങ്ങിയ രാജസേനൻ ചിത്രം ഭാര്യ ഒന്ന് മക്കൾ മൂന്ന് എന്ന ചിത്രം ഏറെ വിജകരമായിരുന്നു. എന്നാൽ നടിമാരുടെ എണ്ണം കൂടുന്ന കൊണ്ടോ എന്തോ തിരിച്ചെത്തുന്ന നടിമാർക്ക് കൂടുതൽ അവസരങ്ങൾ നിഷേധിക്കപ്പെടുകയാണ്. 1986-ൽ കാവേരി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് സിതാര അഭിനയജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് മുപ്പതിലധികം മലയാള സിനിമകളിൽ അവർ അഭിനയിച്ചു. മഴവിൽ ക്കാവടി, ചമയം, ജാതകം.. എന്നീ സിനിമയിലെ സിതാരയുടെ അഭിനയം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker