EntertainmentKeralaNews

നടി ശോഭനയ്ക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു

മിക്രോണ്‍(Omicron) സ്ഥിരീകരിച്ചതായി നടി ശോഭന. ഇന്‍സ്റ്റാ​ഗ്രാമിലൂടെയാണ് ശോഭന(Shobana) ഇക്കാര്യം അറിയിച്ചത്.

രണ്ട് ഡോസ് വാക്സിന്‍ എടുത്തതില്‍ സന്തോഷിക്കുന്നുവെന്നും നടി കുറിക്കുന്നു. ഈ വകഭേദം കൊവിഡ് മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നും ശോഭന കുറിച്ചു.

ശോഭനയുടെ വാക്കുകള്‍

ലോകം മാന്ത്രികമായി ഉറങ്ങുമ്ബോള്‍ ! മുന്‍കരുതലുകള്‍ എടുത്തിട്ടും എനിക്ക് ഒമിക്രോണ്‍ ബാധിച്ചു. സന്ധി വേദന, വിറയല്‍, തൊണ്ടയിലെ കരകരപ്പ് എന്നിവയായിരുന്നു ലക്ഷണങ്ങള്‍, അതിനെ തുടര്‍ന്ന് ചെറിയ തൊണ്ടവേദനയും. അത് ആദ്യ ദിവസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. രണ്ട് വാക്സിനുകളും എടുത്തതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത് രോഗത്തെ 85 ശതമാനം പുരോഗതിയില്‍ നിന്ന് തടയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ വാക്സിന്‍ സ്വീകരിച്ചില്ലെങ്കില്‍ എത്രയും വേ​ഗം എടുക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഈ വകഭേദം മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

https://www.instagram.com/p/CYgp00jvHAx/?utm_source=ig_web_copy_link
പിന്നാലെ നിരവധി പേരാണ് എത്രയും വേ​ഗം സുഖം പ്രാപിച്ച്‌ തുരിച്ചുവാരാന്‍ ശോഭനയ്ക്ക് ആശംസയുമായി രംഗത്തെത്തിയത്. സിനിമയില്‍ സജീവമല്ലെങ്കിലും തന്റെ നൃത്ത വീഡിയോകളും വിശേഷങ്ങളും പങ്കുവച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശോഭന.

വിവിധ തരത്തിലുള്ള നൃത്ത രൂപങ്ങള്‍ അഭ്യസിക്കുന്ന വീഡിയോകളാണ് ശോഭന കൂടുതലും പങ്കുവയ്ക്കാറുള്ളത്. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് ശോഭന അവസാനമായി അഭിനയിച്ചത്. സുരേഷ് ​ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button