ശോഭന ഇപ്പോഴും അവിവാഹിതയായി തുടരാനുള്ള കാരണം മലയാളത്തിലെ പ്രമുഖ നടന്‍?
കൊച്ചി: മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് നര്‍ത്തകി കൂടിയായ ശോഭന. നടി വിവാഹമൊന്നും വേണ്ടെന്നു വച്ചു നടക്കുന്നതിന് പിന്നില്‍ മലയാളത്തിലെ പ്രമുഖ നടനുമായുള്ള പ്രണയനഷ്ടമാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 1984ല്‍ പുറത്തിറങ്ങിയ ബാലചന്ദ്രമേനോന്‍ ചിത്രം ഏപ്രില്‍ 18 ആയിരുന്നു ശോഭനയുടെ ആദ്യ ചിത്രം. മികച്ച നര്‍ത്തകി എന്ന നിലയിലും താരം പ്രശസ്തയാണ്. അക്കാലത്ത് ശോഭനയെ രഹസ്യമായും പരസ്യമായും നിരവധി ആളുകല്‍ പ്രണയിച്ചിരുന്നു. എന്നാല്‍ ശോഭന ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്. സിനിമയില്‍ നിന്ന് അകന്ന് നൃത്തത്തില്‍ മുഴുകിയാണ് ഇപ്പോള്‍ അവരുടെ ജീവിതം. കുറച്ച് കാലം മുന്‍പ് ശോഭന ഒരു കുഞ്ഞിനെ ദത്തെടുക്കുകയും ചെയ്തു. നാരായണി എന്നാണ് കുഞ്ഞിന്റെ പേര്. ഇന്നും ശോഭന അവിവാഹിതയായി കഴിയുന്നതിന്റെ കാരണം അവ്യക്തമാണെങ്കിലും ഇപ്പോള്‍ വീണ്ടും ആ കഥ ചര്‍ച്ചയാകുകയാണ്.
ഒരു മാധ്യമ പ്രവര്‍ത്തകനാണ് ശോഭനയുടെ പ്രണയത്തെപ്പറ്റി ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ശോഭനയ്ക്ക് മലയാളത്തിലെ ഒരു പ്രമുഖ നടനുമായി ഉണ്ടായിരുന്ന പ്രണയമാണ് ഇയാള്‍ വെളിപ്പെടുത്തിരിക്കുന്നത്. അവര്‍ ഒരുമിച്ചഭിനയിച്ച പല ചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. പക്ഷെ അയാള്‍ മറ്റൊരു വിവാഹം ചെയ്തതോടെ ശോഭന അവിവാഹിതയായി തുടരുകയായിരുന്നു എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ പറയുന്നത്. വിവാഹത്തെക്കുറിച്ചുള്ള ചിന്താഗതി മാറിയെന്നും ശോഭന അടുത്ത ബന്ധുവിനെ വിവാഹം ചെയ്യാനൊരുങ്ങുകയാണെന്നുമുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഒരിടയ്ക്ക് പ്രചരിച്ചിരിന്നു. എന്നാല്‍ അതൊക്കെ അടിസ്ഥാന രഹിതമായിരുന്നു. അവിവാഹിതയായി തുടരുന്നതിന്റെ കാരണം തിരക്കിയവരോട് നൃത്തമാണ് തന്റെ ജീവിതമെന്നും അതിനിടയില്‍ വിവാഹത്തിന് സ്ഥാനമില്ലെന്നും ശോഭന വ്യക്തമാക്കിയിരുന്നു.