EntertainmentKeralaNews

‘ഭര്‍ത്താവുമായുള്ള ബന്ധം മോശമായതു കൊണ്ടാണ് ഈ പണിക്കു പോയത്’; അടുത്ത സുഹൃത്തുക്കള്‍ പോലും മോശമായി പെരുമാറിയെന്ന് ഷീലു എബ്രഹാം

കൊച്ചി:വളരെ കുറച്ച് ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളികള്‍ക്ക് സുപരിചിതയാണ് നടി
ഷീലു എബ്രഹാം. എല്ലാ ചിത്രത്തിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍
ഷീലുവിന് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഷീലു വീട്ടിലെ
കൃഷിപണിയും പാചകവും മേക്കപ്പ് ടിപ്സുമൊക്കെ പരിചയപ്പെടുത്തുന്നതിനായി
യൂട്യൂബ് ചാനലും ഷീലു ആരംഭിച്ചിരുന്നു.

താരത്തിന്റെ  മുഖചിത്രം
ആകസ്മികമായി  പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് ഒരു  ആഴ്ച പതിപ്പില്‍ അച്ചടിച്ച് വന്നത്. ചേട്ടന്റെ കോളേജിലെ ഒരു പരിപാടിയ്ക്ക്
പോയപ്പോഴായിരുന്നു തന്നെ കണ്ട് ചിത്രമെടുക്കാന്‍ ക്ഷണിക്കപ്പെടുകയായിരുന്നു. അന്ന് ചിത്രത്തിനൊപ്പം എന്റെ വിലാസം
നല്‍കിയിരുന്നു. വളരെ അധികം സ്ട്രിക്ട് കൂടിയായ അച്ഛനോട് അഭിനയം എന്ന മോഹം
പറയാന്‍ തന്നെ താരത്തിന് പേടിയാണ്. മികച്ച ഒരു നര്‍ത്തകി കൂടിയാണ് താരം.
അത് കൊണ്ട് തന്നെ നിരവധി വേദികളില്‍ താരം നൃത്തം അവതരിപ്പിച്ചിരുന്നു.

തുടര്‍ന്നാണ് ഷീലു നഴ്സിങ് പഠിക്കാനായി ഞാന്‍ ഹൈദരാബാദിലേക്ക്  ചേക്കേറിയത്. സിസ്റ്റര്‍മാര്‍ നടത്തുന്ന കോളേജായിരുന്നതിനാല്‍ തന്നെ അവിടെയും  നൃത്ത വേദികളില്‍ താരം സജീവമായി. പിന്നാലെ നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയതിയോടെ കുവൈത്തിലേക്ക് നഴ്സായി ചേക്കേറി. അമേരിക്കയിലോ യൂറോപ്പിലോ ഉള്ള ഏതെങ്കിലും ആളെ വിവാഹം കഴിച്ച് അങ്ങോട്ടോക്ക് പോവുന്നതാണ് എന്റെ ഭാവിയെന്നാണ് താരം കരുതിയിരുന്നത്.

എന്നാല്‍ അതല്ല ശീലുവിനെ
തേടി എത്തിയതും. ബിസിനസുകാരനായ എബ്രഹാം മാത്യുവിനെ ആ സമയത്താണ് ഷീലു
പരിചയപ്പെടുന്നത്. തുടര്‍ന്ന് പ്രണയത്തിലേക്ക്. പിന്നാലെ വീട്ടുകാരുടെ അനുവാദത്തോടെ ഉള്ള വിവാഹവും. വിവാഹത്തിന് പിന്നാലെ ബിസിനസുകാരന്റെ ഭാര്യ,അമ്മ, കുടുംബിനി എന്നീ റോളുകള്‍ ഗംഭീരമാക്കുകയാണ് താരം ചെയ്തത്. ഇവര്‍ക്ക് രണ്ട് മക്കള്‍ ഉണ്ട്.

അങ്ങനെ ഇരിക്കെയാണ് നൃത്തത്തിലേയ്ക്ക് ശ്രദ്ധതിരിച്ചു തുടങ്ങിയത്. തുടര്‍ന്ന് സിനിമ നിര്‍മാണ മേഖലയിലേക്കും ചുവട്
വച്ചു. അബാം മൂവീസ് എന്ന പേരില്‍  ഒരു ബാനര്‍ തുടങ്ങി.മോഡലുകളെ അതിന്
വേണ്ടി  ഒരു പരസ്യ ചിത്രം ചെയ്യാന്‍ അന്വേഷിച്ചപ്പോഴാണ് ഭര്‍ത്താവില്‍
നിന്നും ഒരു ചോദ്യം എത്തുന്നത്. നിനക്ക് അങ്ങ് അഭിനയിച്ചാല്‍ പോരെ എന്ന്.
അങ്ങനെയാണ് ഞാന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്.സ്വന്തം കമ്പനിയിലൂടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവസരം കിട്ടിയിട്ടും നഷ്ടമായത് താരത്തിന് തിരികെ കിട്ടി.

സിനിമയിലെത്തിയപ്പോള്‍ അടുത്ത
സുഹൃത്തുക്കള്‍ പോലും മോശമായി പെരുമാറി. സുഹൃത്ത് ബന്ധങ്ങള്‍ തകരാന്‍ സിനിമ
കാരണമായിയെന്നും ഷീലു പറയുന്നു. വീട്ടുകാരും ആദ്യം എതിര്‍ത്തു.സിനിമ മോശം
ഫീല്‍ഡാണ്, അതിലേക്കു പോയപ്പോള്‍ നീയും മോശമായി. ഭര്‍ത്താവുമായുള്ള ബന്ധം
മോശമായതു കൊണ്ടാണ് നീ ഈ പണിക്കു പോയത്. ഇങ്ങനെയാണ് സുഹൃത്തുക്കള്‍ പറഞ്ഞത്.

അമിഗോസ്, മരട്, പൊന്‍ മാണിക്കവേല്‍ തുടങ്ങിയവയാണ് ശീലുവിന്റെ ഏറ്റവും
പുതിയ ചിത്രങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button