മൂന്നു വയസുള്ളപ്പോള്‍ പീഡനത്തിന് ഇരയായി! വെളിപ്പെടുത്തലുമായി നടി
മൂന്ന് വയസുള്ളപ്പോള്‍ പീഡനത്തിനിരയായിട്ടുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തി ബോളിവുഡ് നടി ഫാത്തിമ സന ഷെയ്ഖ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗ വിവേചനത്തെക്കുറിച്ച് പറയുന്നതിനിടെയാണ് ചെറിയ പ്രായത്തില്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞത്.
ലൈംഗിക ബന്ധത്തിലൂടെ മാത്രമേ ജോലി ലഭിക്കൂ എന്ന് പറയുന്ന നിരവധി പേരുണ്ട്. അത്തരക്കാരെ താന്‍ കണ്ടിട്ടുണ്ട്. സിനിമ മേഖലയില്‍ മാത്രമല്ല ലിംഗവിവേചനം നിലനില്‍ക്കുന്നത്. നിരവധി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ ഇവിടെയുണ്ട്. അഞ്ച് വയസുള്ളപ്പോഴാണ് താന്‍ പിഡീപ്പിക്കപ്പെട്ടതെന്ന് പറഞ്ഞ ഫാത്തിമ സന, അത് തിരുത്തി മൂന്ന് വയസുള്ളപ്പോഴാണ് ലൈംഗികാതിക്രമത്തിനിരയായതെന്ന് വ്യക്തമാക്കി.
ലിംഗവിവേചനം സമൂഹത്തില്‍ എത്രത്തോളം ആഴത്തില്‍ വേരോടിയിട്ടുണ്ടെന്ന് ഇതില്‍ നിന്ന് മനസിലാക്കും. സ്ത്രീകളും ന്യൂനപക്ഷവും അടങ്ങുന്ന സമൂഹം വിവേചനത്തിനെതിരെ പോരടിച്ചുകൊണ്ടിരിക്കുകയാണെന്നും ഫാത്തിമ സന പറഞ്ഞു.
സിനിമയിലേക്ക് എത്തുന്നതിന് മുന്‍പുണ്ടായ അനുഭവത്തെ കുറിച്ചും ഫാത്തിമ മനസ് തുറന്നു. കാണാന്‍ ദീപിക പദുക്കോണിനെ പോലെയോ ഐശ്വര്യ റായിയെ പോലെയോ അല്ലാത്തതിനാല്‍ സിനിമ നടിയാവാന്‍ സാധ്യതയില്ലെന്ന് ചിലര്‍ പറഞ്ഞതായി ഫാത്തിമ സന തുറന്നു പറഞ്ഞു.