EntertainmentNews

ടീച്ചര്‍ ശെരിക്കുമൊരു ഹീറോ തന്നെ, മുന്നോട്ട് തന്നെ കുതിക്കുക; ശൈലജ ടീച്ചറെ അഭിനന്ദിച്ച് നടി രഞ്ജിനി

കൊറോണ വൈറസിനെതിരെ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അനുമോദിച്ച് നടി രഞ്ജിനി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രഞ്ജിനി ശൈലജ ടീച്ചറെ അനുമോദിച്ച് രംഗത്ത് വന്നത്. ശൈലജ ടീച്ചര്‍ ഒരു ഹീറോയാണെന്നും ഇനിയും മുന്നോട്ട് തന്നെ കുതിക്കാനും രഞ്ജിനി കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

‘നമ്മുടെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെക്കുറിച്ച് ഞാന്‍ അങ്ങേയറ്റം അഭിമാനം കൊള്ളുന്നു. നിപ്പ പൊട്ടിപ്പുറപ്പെട്ടതു മുതല്‍ കൊറോണ വൈറസ് അടക്കം നാട്ടിലെത്തിയ പല ആരോഗ്യപ്രശ്നങ്ങളും നേരിട്ടതു നോക്കിയാല്‍ അവര്‍ സത്യത്തില്‍ ഒരു ഹീറോ തന്നെയാണ്. എന്റെ സ്വന്തം അനുഭവത്തില്‍ പറയുകയാണെങ്കില്‍ അവര്‍ കുലീനയായ വ്യക്തി മാത്രമല്ല, ബുദ്ധിമതിയായ സ്ത്രീ കൂടിയാണ്. സ്നേഹം മാത്രം.. നിങ്ങള്‍ ഇനിയും മുന്നോട്ടു തന്നെ കുതിക്കൂ.. എന്ന് നിങ്ങള്‍ വിളിക്കാറുള്ളതുപോലെ നിങ്ങളുടെ മാണിക്യച്ചെമ്പഴുക്ക. പ്രതിസന്ധികള്‍ നേരിടുന്നതിലെ എന്റെ ഊര്‍ജവും പ്രചോദനവുമാണ് നിങ്ങള്‍..’- രഞ്ജിനി കുറിച്ചു .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button