സാഗറിനെ നഷ്ടമായതിന്റെ സങ്കടത്തിലാണ് ഞാന്‍, എന്റെ വിഷമാവസ്ഥ മുതലെടുക്കരുത്; ഭര്‍ത്താവിന്റെ മരണത്തിന് പിന്നാലെ മീന പങ്കുവെച്ച പോസ്റ്റ്
ചെന്നൈ:നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ മരണവാര്‍ത്ത അറിഞ്ഞതോടെ സിനിമ ലോകവും പ്രേക്ഷകരുമെല്ലാം ഏറെ വേദനിച്ചു. അദ്ദേഹം ഇത്ര പെട്ടെന്ന് യാത്രയാകുമെന്ന് ആരും കരുതിയിരുന്നില്ല. മീനയുടെ സിനിമ ജീവിതത്തിന് ഏറെ സപ്പോര്‍ട്ട് നല്‍കിയിരുന്ന ഒരു വ്യക്തി കൂടിയായിരുന്നു വിദ്യാസാഗര്‍. സന്തോഷകരമായ ഒരു കുടുംബജീവിതം നയിച്ചു വരുന്നതിനിടെയാണ് ഇവര്‍ക്കിടയിലേക്ക് ഈ തീര വേദന എത്തിച്ചേരുന്നത്.
മീനയും മകളും ഈ വിയോഗം എങ്ങനെ സഹിക്കും എന്ന് അറിയില്ല . വിദ്യാസാഗറിന്റെ ജീവന്‍ രക്ഷിക്കാന്‍ ഒരുപാട് ശ്രമിച്ചു മീന. ശ്വാസകോശം മാറ്റിവെക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ അവയവ ദാതാവിനായി ഒരുപാട് അലഞ്ഞു മീന, ഇത് കിട്ടാതെ വന്നതോടെയാണ് ശസ്ത്രക്രിയ നീണ്ടു പോയത്. ഇതിനിടെയാണ് വിദ്യാഭ്യാസകന്റെ ആരോഗ്യനില വഷളായതും മരണത്തിലേക്ക് എത്തിയതും.
ഇപ്പോഴിതാ തന്റെ ഭര്‍ത്താവിന്റെ മരണവാര്‍ത്തയുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് മീന. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തു എന്നാണ് മീന പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്. ഇത് സംബന്ധിച്ച ഒരു കുറിപ്പ് പങ്കുവെച്ചു കൊണ്ടാണ് നടിയുടെ പ്രതികരണം.
സാഗറിനെ നഷ്ടമായതിന്റെ സങ്കടത്തിലാണ് ഞാന്‍. എന്റെ വിഷമാവസ്ഥ മുതലെടുക്കരുത്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം. ഞങ്ങളുടെ അവസ്ഥ മനസിലാക്കണം. ഇതേക്കുറിച്ച് അപവാദ പ്രചാരണങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കണം. വിഷമഘട്ടത്തില്‍ ഞങ്ങള്‍ക്കൊപ്പം നിന്നവരോടെല്ലാം നന്ദി പറയുന്നു. മെഡിക്കല്‍ ടീമിനോടും മുഖ്യമന്ത്രിയോടും ആരോഗ്യവകുപ്പ് മന്ത്രിയോടുമെല്ലാം നന്ദി പറയുന്നുവെന്നുമായിരുന്നു മീനയുടെ കുറിപ്പ്.