കുട്ടിയാനയെപ്പോലെയുണ്ടെന്ന് കമന്റ് ചെയ്തയാള്‍ക്ക് ഖുശ്ബുവിന്റെ മാസ് മറുപടി
ചെന്നൈ: ലോക്ക് ഡൗണ്‍ കാലമായതോടെ ദിനചര്യകളും ദൈനംദിന സംഭവവികാസങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാന്‍ താരങ്ങള്‍ മടിയ്ക്കാറില്ല.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള മോശം കമന്റുകള്‍ നടിമാര്‍ക്ക് എക്കാലവും ഒരു തലവേദനയാണ് ഇതിനെതിരെ പ്രതികകരിച്ച് താരങ്ങള്‍ രംഗത്ത് എത്താറുണ്ടെങ്കിലും അധികം ഗുണമൊന്നു ഉണ്ടാകില്ല. കഴിഞ്ഞ ദിവസം തെന്നിന്ത്യന്‍ താരം ഖുശ്ബു സുന്ദര്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രം പങ്കുവെച്ചിരുന്നു. മാനസികാരോഗ്യത്തിനും മെയ് വഴക്കത്തിനും സ്ഥിരമായുള്ള വര്‍ക്ക് ഔട്ട് അത്യാവശ്യമാണെന്ന് കുറിച്ച് കൊണ്ടാണ് നടി ചിത്രം പങ്കുവെച്ചത്. ഖുശ്ബുവിന്റെ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രത്തിന് മികച്ച പ്രേക്ഷകാഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. ആരാധകര്‍ മാത്രമല്ല സിനിമാരംഗത്തുള്ളവരും നടിയുടെ ഫ്‌ലെക്‌സിബിളിറ്റിയെ പുകഴ്ത്തി കൊണ്ട് രംഗത്തെത്തിയിരുന്നു.
കുട്ടിയാനയെ പോലെയുണ്ട്’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഈ കമന്റ് വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ഇതിന് ഉചിതമായ മറുപടിയാണ് താരം നല്‍കിയിരിക്കുന്നത്. . ‘നിന്റെ മുഖം കണ്ണാടിയില്‍ കണ്ടിട്ടുണ്ടോ? പന്നിയെ പോലെയുണ്ട്. നിന്നെ ശരിയായ രീതിയില്‍ അല്ല വളര്‍ത്തിയത്- ഖുശ്ബു കുറിച്ചു. നടിയുടെ കമന്റ് പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. താരത്തിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
വര്‍ക്ക് ഔട്ട് മോഡ്, ഹെല്‍ത്ത് ലൈഫ് സ്‌റ്റൈല്‍, വേ ഓഫ് ലൈഫ് എന്നീ ഹാഷ്ടാഗുകളോടെയായിരുന്നു ഖുശ്ബു ചിത്രം പങ്കുവെച്ചത്. പ്രായം വെറുമൊരു നമ്പര്‍ മാത്രമാണെന്നും വ്യായാമം തുടരണമെന്നും ആരാധകര്‍ പറയുന്നുണ്ട്. അടുത്തിടെ ഖുശ്ബുവിന്റെ മകള്‍ പങ്കുവെച്ച് ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മേക്കോവര്‍ ചിത്രമായിരുന്നു ആനന്ദിത പങ്കുവെച്ചത്. . തടിച്ച ശരീര പ്രകൃതമുള്ള താരപുത്രി മെലിഞ്ഞ് സുന്ദരിയായി സാരിയുടുത്ത് നില്‍ക്കുന്ന ചിത്രമായിരുന്നു ഇത്. ഇത് പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
1980 കളില്‍ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം. 1981 ല്‍ ലാവാരിസ് എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴില്‍ പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസന്‍, സത്യരാജ്, പ്രഭു,സുരേഷ്ഗോപി,മോഹന്‍ലാല്‍,മമ്മൂട്ടി,ജയറാം,ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങള്‍ ചെയ്തു. തമിഴ് ചിത്രങ്ങള്‍ കൂടാതെ ധാരാളം കന്നട, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കന്നട സംവിധായകനായ രവിചന്ദ്രനാണ് തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ ഖുശ്ബുവിന് ആദ്യമായി അവസരങ്ങള്‍ കൊടുത്തത്.