Home-bannerKeralaNews
മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി, നടിമാർക്കെതിരെ കേസെടുത്തു
ന്യൂഡല്‍ഹി:ബോളിവുഡ് താരം രവീണ ടണ്ഡന്‍, സംവിധായകന്‍ ഫറാ ഖാന്‍, ടെലിവിഷന്‍ അവതാരക ഭാരതി സിംഗ് എന്നിവര്‍ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ പരാതി.
ടെലിവിഷന്‍ ഷോയില്‍ യേശു ക്രിസ്തുവിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നും ക്രിസ്ത്യന്‍ മതവിശ്വാസത്തെ വ്രണപ്പെടുത്തിയെന്നുമാണ് കേസ്. പഞ്ചാബിലെ അഞ്ജല പൊലീസാണ് കേസെടുത്തത്. ഐപിസി സെക്ഷന്‍ 295 എ വകുപ്പ് പ്രകാരമാണ് കേസ്.
സോനു ജാഫര്‍ എന്നയാളാണ് പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അമൃത്‌സര്‍ റൂറല്‍ എസ് എസ് പി വിക്രം ജീത് ദഗ്ഗല്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News