CrimeEntertainmentKeralaNews

മഞ്ജുവായിരുന്നു ദിലീപിന്റെ ഭാഗ്യം.., മഞ്ജു പോയതോടെ കഷ്ടകാലവും തുടങ്ങി; ദിലീപിന്റെ വാര്‍ത്തകളും അഭിമുഖവും വൈറലാകുമ്പോള്‍ കമന്റുമായി ആരാധകരും

കൊച്ചി:നിരവധി ആരാധകരുള്ള മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും സങ്കടപ്പെടുത്തിയും ദിലീപ് പ്രേക്ഷകരുടെ മനസിലേയ്ക്ക് ചേക്കേറുകയായിരുന്നു. ഇടയ്ക്ക് വെച്ച് വിവാദങ്ങളില്‍പെട്ടു എങ്കിലും താരത്തിന് ഇപ്പോഴും കൈ നിറയെ ആരാധകരാണ്. പ്രേക്ഷകരുടെ പ്രിയ താര ജോഡികളായ ദിലീപിന്റെയും കാവ്യയുടെയും വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ ഇരുവരും അത്ര സജീവമല്ലെങ്കിലും ഇരുവരുടെയും ഫാന്‍ പേജുകള്‍ വഴിയാണ് വിശേഷങ്ങള്‍ എല്ലാം പ്രേക്ഷകരിലേയ്ക്ക് എത്തുന്നത്.

കമല്‍ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തുകൊണ്ട് ദിലീപ് അഭിനയത്തിലേക്ക് വന്നത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ സഹനടനായും കോമഡി അവതരിപ്പിച്ചും ചെറിയ വേഷങ്ങളില്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. സിനിമയില്‍ എത്തിയതോടെ ഗോപാലകൃഷ്ണന്‍ എന്ന പേര് മാറ്റി ദിലീപ് എന്നാക്കുകയായിരുന്നു. 1996ല്‍ പുറത്തെത്തിയ സല്ലാപത്തിലൂടെ നായകനായി. പിന്നീട് നിരവധി ചിത്രങ്ങളില്‍ ദിലീപ് നായകനായി എത്തി. പിന്നീടങ്ങോട്ട് മലയാളികള്‍ കണ്ടത് ജനപ്രിയ നായകനായുള്ള ദിലീപിന്റെ വളര്‍ച്ചയായിരുന്നു.

ഏഴരക്കൂട്ടം, മാനത്തെ കൊട്ടാരം, സല്ലാപം തുടങ്ങിയ ചിത്രങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റി. പിന്നീട് മഞ്ജു-ദിലീപ് ജനപ്രിയ ജോഡിയായി മാറുന്നതും മലയാളം കണ്ടു. ജോക്കറിന് ശേഷം ചിത്രങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ഹിറ്റായതോടെ ദിലീപിന്റെ താരമൂല്യം കുതിച്ചുയര്‍ന്നു. കുടുംബചിത്രങ്ങളിലെ നായകനായും ആളുകളെ രസിപ്പിക്കുന്ന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചും ദിലീപ് പിന്നീട് ജനപ്രിയ നായകന്‍ എന്ന പദവിയിലേക്ക് ഉയര്‍ന്നു.

അതേസമയം, കഴിഞ്ഞ കുറച്ച് ദിവസമായി നടിയെ ആക്രമിച്ച കേസ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രോസിക്യൂഷന്‍ എത്തിയിട്ടുണ്ട്. പ്രോസിക്യൂഷന്റെ ആവശ്യങ്ങള്‍ വിചാരണക്കോടതി നിരന്തരം അവഗണിക്കുകയാണെന്നും നിര്‍ണായക വാദങ്ങള്‍ രേഖപ്പെടുത്തുന്നില്ലെന്നും ആരോപിച്ചാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. പ്രോസിക്യൂഷന്റെ പല ആവശ്യങ്ങളും വിചാരണക്കോടതി തള്ളിയെന്നാണ് പ്രധാന ആരോപണം.

കഴിഞ്ഞ ദിവസം പ്രതികളുടെ ഫോണ്‍ രേഖകള്‍ ഹാജരാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണക്കോടതി തള്ളിയിരുന്നു. വിസ്തരിച്ച ചില സാക്ഷികളേയും മറ്റ് ചിലരേയും വിസ്തരിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. പ്രതികളുടെ ഫോണ്‍കോള്‍ രേഖകളുടെ ഒറിജിനല്‍ പകര്‍പ്പ് വിളിച്ചുവരുത്തണമെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി അംഗീകരിച്ചില്ല. വിചാരണക്കോടതി പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് പ്രോസിക്യൂഷന്‍ നേരത്തെയും പരാതി ഉന്നയിച്ചിരുന്നു. എല്ലാം തീര്‍ന്നെന്ന് കരുതിയിടത്തു നിന്നാണ് സംവിധായകനായ ബാലചന്ദ്രകുമാറിന്റെ കടന്നു വരവ്. അദ്ദേഹത്തിന്റെ വെളിപ്പെടുത്തലും ഏറെ നിര്‍ണ്ണായകമാണ്.

വര്‍ഷങ്ങള്‍ക്കിപ്പുറം ചൂടുള്ള ചര്‍ച്ചാ വിഷയമായി നടിയെ ആക്രമിച്ച കേസ് എത്തുമ്പോള്‍ പ്രേക്ഷകരും ആകാംക്ഷയോടെയാണ് സത്യം എന്തെന്ന് അറിയുവാന്‍ കാത്തിരിക്കുന്നത്. ഏറെ ചര്‍ച്ചയായ മഞ്ജു-ദിലീപ് വിവാഹമോചനവും കാവ്യ-ദിലീപ് വിവാഹവുമെല്ലാം വീണ്ടും സോഷ്യല്‍ മീഡിയ നിറഞ്ഞോടുകയാണ്. മഞ്ജുവായിരുന്നു ദിലീപിന്റെ ഭാഗ്യമെന്നാണ് പലരും പറയുന്നത്.

അതോടൊപ്പം തന്നെ അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയിലെ വളര്‍ച്ചയെ കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്. ‘നിന്റെ നില്‍പ്പും ഭാവവുമൊക്കെ കണ്ട് നീ ക്യാമറയ്ക്ക് മുന്നിലേക്ക് വരുമെന്നാണ് തോന്നുന്നതെന്ന് എംജി സോമന്‍ പറഞ്ഞിരുന്നു. ദിലീപിന് അഭിനയിച്ചൂടേ എന്ന് ആദ്യമായി ചോദിച്ചത് ശ്രീവിദ്യാമ്മയാണ്. എന്തിനാണ് വെയിലൊക്കെ കൊണ്ട് നടക്കുന്നത്… അഭിനയം നോക്കിക്കൂടേ…. എന്നെ ആര് വിളിക്കാനാണ് എന്ന് ചോദിച്ചപ്പോള്‍ വരും… ദിലീപ് അഭിനയത്തിലേക്ക് വരുമെന്നായിരുന്നു ശ്രീവിദ്യാമ്മയുടെ മറുപടി. മാനസം എന്ന സിനിമയില്‍ പുള്ളിക്കാരിയുടെ കൂടെയാണ് അഭിനയിച്ചത്. മിമിക്രി സ്റ്റോപ്പ് ചെയ്ത് അഭിനയത്തില്‍ ശ്രദ്ധിക്കാനായി പ്രിയന്‍ സാറും പറഞ്ഞിരുന്നു.

ദിലീപ് നടിമാര്‍ക്ക് ഭാഗ്യ നായകനാണെന്ന ശ്രുതി നേരത്തെ മുതല്‍ സിനിമാ മേഖലയിലുണ്ട്. അതിന് കാരണം ദിലീപിനൊപ്പം തുടക്കം കുറിച്ച നായികമാരെല്ലാം പിന്നീട് തെന്നിന്ത്യയിലെ തിരക്കുള്ള നടിമാരായി മാറി എന്നത് തന്നെയാണ്. താനൊരു ഭാഗ്യനായകനാണെന്ന് കരുതുന്നില്ലെന്നും നമുക്കൊപ്പം തുടക്കം കുറിച്ചവര്‍ പിന്നീട് ഉയരങ്ങളിലേക്ക് എത്തുന്നത് കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ടെന്നും ദിലീപ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button