EntertainmentNews
വാലന്റൈന്‍സ് ഡേ ടിപ്‌സുമായി നടി അതുല്യ രവി; വീഡിയോ വൈറല്‍
വാലന്റൈന്‍സ് ദിനത്തില്‍ കാമുകനേയോ കാമുകിയേയോ ഇംപ്രസ് ചെയ്യാന്‍ റിഹേഴ്സല്‍ നടത്തുന്നവര്‍ക്കുള്ള ടിപ്സുമായി തമിഴ് നടി അതുല്യ രവി. അതുല്യയുടെ രസകരമായ പ്രണയഭാവങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പച്ചസാരിയുടുത്ത് സുന്ദരിയായി എത്തിയിരിക്കുന്ന അതുല്യയുടെ ഭാവ പ്രകടനങ്ങള്‍ ആരാധകരുടെ മനസ്സ് കീഴടക്കുകയാണ്. ”കാമുകനേയോ കാമുകിയേയോ ഇംപ്രസ് ചെയ്യാനായി ഭ്രാന്തന്‍ എക്സ്പ്രഷന്‍സ് പരിശീലിക്കുന്നവര്‍ക്ക് ഇതാ കുറച്ച് പൊടിക്കൈകള്‍. വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ നിങ്ങള്‍ എത്ര പേര്‍ തയ്യാറാണ്?”വിഡിയോയ്ക്ക് അടിക്കുറിപ്പായി നടി എഴുതി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News