EntertainmentNews
ലഹരി മാഫിയയുമായി ബന്ധം; പ്രമുഖ നടി അറസ്റ്റില്‍
മുംബൈ: ലഹരി മാഫിയയുമായി ബന്ധം നടി ശ്വേത കുമാരിയെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) അറസ്റ്റ് ചെയ്തു. മുംബൈയിലെ ഭയന്തറിലെ ഹോട്ടലില്‍ ഇന്നലെ നടത്തിയ റെയ്ഡിനിടെയാണ് നടിയെ കസ്റ്റഡിയിലെടുത്തത്. ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
നടിക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് എന്‍.സി.ബി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞദിവസം ബാന്ദ്രയില്‍ ചാന്ദ് ഷെയ്ക് എന്നയാളെ എന്‍.സി.ബി അറസ്റ്റ് ചെയ്തിരുന്നു. 10 ലക്ഷം രൂപ വിലവരുന്ന 400 ഗ്രാം എ.ഡി എന്ന മയക്കുമരുന്നാണ് ഇയാളില്‍നിന്ന് പിടിച്ചെടുത്തത്.
ഇയാള്‍ക്ക് മയക്കുമരുന്ന് എത്തിയ ഇടനിലക്കാരനുവേണ്ടിയുള്ള തിരച്ചിലിലായിരുന്നു. 27കാരിയായ ശ്വേത കന്നഡ, തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News