ഐശ്വര്യ ലക്ഷ്മിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കൊച്ചി:നടി ഐശ്വര്യ ലക്ഷ്മിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഹോം ക്വാറന്റൈനില്‍ സുരക്ഷിതയായി കഴിയുകയാണ് താരമെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു പ്രമുഖ പത്രത്തിന് നല്‍കിയ പ്രതികരണത്തിനിടയിലായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്.
ഐശ്വര്യയ്ക്ക് പ്രകടമായ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. കൊവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞതിന് ശേഷം ഹോം ക്വാറന്റൈനിലേക്ക് മാറുകയായിരുന്നു.
ധനുഷിനും കാര്‍ത്തിക്കുമൊപ്പമായി ആക്ഷന്‍ ത്രില്ലറില്‍ അഭിനയിച്ചിരുന്നു ഐശ്വര്യ ലക്ഷ്മി. സുബ്ബരാജ് സംവിധാനം ചെയ്ത സിനിമ അധികം വൈകാതെ തന്നെ ഒടിടി പ്ലാറ്റ്‌ഫോമിലൂട പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തും. മലയാളത്തിലൂടെയാണ് തുടക്കം കുറിച്ചതെങ്കിലും അന്യഭാഷകളിലും സജീവമാണ് താരം. 3 മലയാളം സിനിമയാണ് താരത്തിന്റേതായി ഒരുങ്ങുന്നത്.
മണിരത്‌നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വനിലും ഐശ്വര്യ അഭിനയിക്കുന്നുണ്ട്. പൊന്നിയിന്‍ സെല്‍വനിലേക്ക് അവസരം ലഭിച്ചതില്‍ സന്തുഷ്ടവതിയാണ് താനെന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞിരുന്നു. വിക്രം, ജയം രവി, കാര്‍ത്തി, ജയറാം, ഐശ്വര്യ റായ് തുടങ്ങിയവരും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.